തൃശൂര്‍: കത്തോലിക്ക അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുവിന്റെ സന്ദേശവാഹകരാകണമെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തനവര്‍ഷവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി മുന്നില്‍ നില്‍ക്കേണ്ടവരാണ് ടീച്ചേഴ്‌സ് ഗില്‍ഡ് അംഗങ്ങളെന്ന് മാര്‍ താഴത്ത് പറഞ്ഞു.
അതിരൂപതാ ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം അധ്യക്ഷത വഹിച്ചു. മോണ്‍. ജോസ് കോനിക്കര പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി.ആന്റണി, സിസ്റ്റര്‍ ആഗ്‌നസ്, ലിന്‍സി ജോസഫ്, ജോഫി സി. മഞ്ഞളി, ഗില്‍ഡ് അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു, ട്രഷറര്‍ പി.ഡി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപതിയില്‍ പ്ലസ്ടു വിഭാഗത്തില്‍ മികച്ച വിദ്യാലയമായി തിരഞ്ഞെടുത്ത പുത്തന്‍പീടിക സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എസ്എസ്എല്‍സിയില്‍ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്ത സേക്രട്ട് ഹാര്‍ട്ട് സിജിഎച്ച്എസ് എസ്, എസ്എസ്എല്‍സിക്ക് 100% വിജയം നേടിയ അതിരൂ പതയിലെ 39 ഹൈസ്‌കൂളുകള്‍, പ്ലസ്ടുവില്‍ 90 % ത്തിന് മുകളില്‍ വിജയം നേടിയ 16 സ്‌കൂളുകള്‍ എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ ഗില്‍ഡ് അംഗങ്ങളുടെ മക്കള്‍ എന്നിവര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. സെബി കെ.ജെ, സിനി ജോര്‍ജ്ജ് , ജെലിപ്‌സ് മാസ്റ്റര്‍, ലിന്‍സന്‍ പുത്തുര്‍, സിസ്റ്റര്‍ ജപ്ന, സിസ്റ്റര്‍ ഷൈവി ജിസ്, മര്‍ഫിന്‍ ടി. ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *