കോതമംഗലം: സംഗീത ഉപകരണങ്ങളുടെയും അകമ്പടി ഇല്ലാതെ 252 ഓളം ട്രാക്കുകളിലായി വായ്‌കൊണ്ടും കൈകൊണ്ടും പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചുള്ള സിസ്റ്റേഴ്‌സിന്റെ ഗാനം -അക്കാപ്പല്ല വോളിയം 3 സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സിസ്റ്റേഴ്‌സ് അവതരിപ്പിച്ച മൂന്നാമത്തെ അക്കാപ്പല്ലയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവര്‍ പുറത്തിറക്കിയ അക്കാപ്പല്ല വോളിയം 1 ഉം 2 ഉം സൂപ്പര്‍ഹിറ്റ് ആകുകയും യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ബുക്കിന്റെ ഗ്ലോബല്‍ അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലും ഇവര്‍ പെര്‍ഫോം ചെയ്തിരുന്നു.
തൊടുപുഴ വിമല പബ്ലിക് സ്‌കൂള്‍ അധ്യാപകനായ സാജോ ജോസഫ് ആണ് അക്കാപ്പല്ലയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെറീന, മീഡിയ കൗണ്‍സിലര്‍ സിസ്റ്റര്‍ സീന മരിയ എന്നിവരുടെ നേതൃത്വത്തില്‍ കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സ്‌ലെ സിസ്റ്റേഴാണ് ഈ ഗാനം അവതരിപ്പിച്ചിരി ക്കുന്നത്.
ദി പ്രീസ്റ്റ് എന്ന മലയാളം സിനിമയിലെ നസറേത്തിന്‍ നാട്ടിലെ എന്ന സൂപ്പര്‍ ഹിറ്റു ഗാനമാണ് ഇത്തവണ ഇവര്‍ അക്കാപ്പല്ലക്കായി എടുത്തിരിക്കുന്നത്. സാജോ ജോസഫ്, സിസ്റ്റര്‍ ദീപ്തി മരിയ, സിസ്റ്റര്‍ സാഫല്യ, സിസ്റ്റര്‍ തെരേസ എന്നിവരാണ് ഇതിന്റെ ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. അക്കാപ്പല്ല ഗാനത്തിന്റെ മിക്‌സും മാസ്റ്ററിംഗും നിര്‍വഹിച്ചിരിക്കുന്നത് ജിന്റോ ജോണ്‍ (ഗീഥം മീഡിയ) തൊടുപുഴയാണ്.
സംഗീത ഉപകരണങ്ങള്‍ ഇല്ലാതെ രൂപപ്പെടുത്തിയ ഒരു കോംപോസിഷന്‍ ആണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിയില്‍ ആണ് ഈ ഗാനവും ഇവര്‍ അക്കാപ്പല്ല രൂപത്തില്‍ ആക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ മണിക്കൂറില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ ഒരു വ്യത്യസ്ത സംഗീത സൃഷ്ട്ടിയെ ഏറ്റെടുത്തത്. സിഎംസി സഭയുടെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലായ സിഎംസി വിഷനിലാണ് ഗാനം റിലീസ് ചെയ്തി രിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *