കൊച്ചി: വരാപ്പുഴ അതിരൂപതാ യൂത്ത് കമ്മീഷന്‍ സംഘടിപ്പിച്ച യുവജന സംഗമം ‘ഇല്യൂമിനേറ്റ് 2024’ സിനിമാ താരം സിജു വില്‍സന്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. ആട്ടം സിനിമാറ്റിക്ക് ഡാന്‍സ് മത്സരം സിനിമാതാരം ധീരജ് ഡെന്നീസ് ഉദ്ഘാടനം ചെയ്തു.
സിനിമ സംവിധായകന്‍ ഉല്ലാസ് കൃഷ്ണ, വരാപ്പുഴ അതിരൂപതാ യുവജന കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെആര്‍എല്‍സിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, ടി.ജെ. വിനോദ് എംഎല്‍എ , കെസിവൈഎം അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക്ക്, സിഎല്‍സി അതിരൂപതാ പ്രസിഡന്റ് തോബിയാസ് കൊര്‍ണേലി, ജീസസ് യൂത്ത് കോ-ഓഡിനേറ്റര്‍ ബ്രോഡ്വിന്‍ ബെല്ലര്‍മിന്‍, കെസിവൈ എം പ്രൊമോട്ടര്‍ ഫാ. ഷിനോജ് ആറാംഞ്ചേരി, ജീസസ് യൂത്ത് പ്രൊമോട്ടര്‍ ഫാ. ആന്റണി ആനന്ദ് മണ്ണാളില്‍, സിഎല്‍സി പ്രൊമോട്ടര്‍ ഫാ. ജോബിന്‍ അതിരൂപത യുവജന കമ്മീഷന്‍ ജോ. സെക്രട്ടറി സിബിന്‍ യേശുദാസന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് ആട്ടം സിനിമാറ്റിക്ക് ഡാന്‍സ് മത്സരം നടന്നു.
ഒന്നാം സ്ഥാനവും പ്രഥമ ആട്ടം എവര്‍ റോളിങ്ങ് ട്രോഫിയും തൈക്കൂടം സെന്റ്‌റാഫേല്‍ ഇടവക കരസ്ഥമാക്കി. രണ്ടാം സ്ഥാനം മഞ്ഞുമ്മല്‍ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഇടവകയും മൂന്നാം സ്ഥാനം ഉണിച്ചിറ സെന്റ് ജൂഡ് ഇടവകയും കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *