Follow Us On

18

October

2024

Friday

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ 16-ാമത് ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങായ ‘ഇനിസിയോ-24’ നടത്തി. വെല്ലൂര്‍ സിഎംസി ഡയറക്ടര്‍ഡോ. വിക്രം മാത്യൂസ്  മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഡയറക്ടര്‍ ഫാ. റെി മുണ്ടന്‍കുരിയന്‍, ജിയോ പ്ലാറ്റ്‌ഫോം സീനിയര്‍ വൈസ് പ്രസിഡന്റ് കെ.സി നരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ. പ്രവീലാല്‍ കുറ്റിച്ചിറ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പില്‍, ആശുപത്രി സിഇഒ ഡോ. ബെന്നി ജോസഫ്  എന്നിവര്‍ പ്രസംഗിച്ചു.
സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ റാങ്ക് ജേതാവായ 2013 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. ഐസക്ക് ജോസിനെ ചടങ്ങില്‍ ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?