Follow Us On

18

March

2025

Tuesday

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരെ സഹായിക്കാന്‍ പദ്ധതികളുമായി മാനന്തവാടി രൂപത

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരെ സഹായിക്കാന്‍ പദ്ധതികളുമായി മാനന്തവാടി രൂപത
മാനന്തവാടി: വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ ദുരന്തബാധിതര്‍ക്ക് സഹായിക്കുന്നതിനായി ഹ്രസ്വകാല, ദീഘകാല പദ്ധതികളുമായി മാനന്തവാടി രൂപത. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലവും പരിക്കേറ്റവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു.
 ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ളവരെ ആശ്വസിപ്പിച്ച മാര്‍ പൊരുന്നേടം അവര്‍ക്കുവേണ്ടി രൂപതക്ക് ചെയ്യാവുന്ന എല്ലാക്കാര്യങ്ങളും ചെയ്യുന്നതാണെന്ന് അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രൂപതയുടെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു.
തുടര്‍ന്ന് മാനന്തവാടി പാസ്റ്ററല്‍ സെന്ററില്‍ നടന്ന രൂപതാപ്രതിനിധികളുടെ യോഗം ദുരന്തബാധിത മേഖലയിലും ബാധിതരായ കുടുംബങ്ങള്‍ക്കും വേണ്ടി എന്താണ് ചെയ്യാനാവുക എന്ന് ആലോചന നടത്തി പദ്ധതികള്‍ രൂപീകരിച്ചു.
1. ഹോസ്പറ്റലില്‍ അഡ്മിറ്റായവരും ഒറ്റപ്പെട്ടു പോയവരുമായ ആളുകളെ പരിചരിക്കാന്‍ ബൈസ്റ്റാന്‍ഡേഴ്‌സിനെ തയാറാക്കിയിട്ടുണ്ട്.
2. ക്യാമ്പുകളിലും ക്ലിനിക്കുകളിലും ആവശ്യമെങ്കില്‍ നഴ്‌സിംഗ് കെയറിന് ആവശ്യമായ വൈദഗ്ദ്യമുള്ളവരെ വിട്ടുനല്‍കാന്‍ തയാറാണ്.
3. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ മുന്‍നിര്‍ത്തി മനഃശാസ്ത്രപരമായ കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള ടീം രൂപതയുടെ നേതൃത്വത്തില്‍ സജ്ജമാണ്. ഇവരുടെ സേവനം അവശ്യമായവര്‍ക്ക് നല്‍കും.
4. വസ്ത്രം, ഭക്ഷണം, മുതലായവയ്ക്ക് കുറവുണ്ടങ്കില്‍ പരിഹരിക്കാനും ലഭ്യമാകാത്തവരിലേക്ക് എത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
5. ഗൗരവതരമായ ചികത്സ ആവശ്യമുള്ളവരില്‍ ഏതാനും പേരുടെ ചികിത്സ രൂപത ഏറ്റെടുക്കും.
6. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ആവശ്യമായി വരുന്ന കാര്യങ്ങളില്‍ പങ്കാളിയാകാനും മാനന്തവാടി രൂപത സജ്ജമാണ്.
അടിയന്തിരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും ദുരന്തബാധിത മേഖലക്കും കുടുംബങ്ങള്‍ക്കും വേണ്ടി ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സന്നദ്ധമാണന്ന് മാനന്തവാടി രൂപതാ നേതൃത്വം വയനാട് ജില്ലാ കളക്ടറെ അറിയിച്ചു. ഈ പദ്ധതികളുടെ മേല്‌നോട്ടത്തിനായി 20 പേരുടെ ഒരു കമ്മറ്റിയെ രൂപതാ തലത്തില്‍ തിരഞ്ഞെടുക്കുകയും ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?