Follow Us On

06

January

2025

Monday

വയനാട് ദുരന്തം; കത്തോലിക്കാ സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കെഎസ്എസ്എഫ് ഏകോപിപ്പിക്കുമെന്ന് കെസിബിസി

വയനാട് ദുരന്തം; കത്തോലിക്കാ സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കെഎസ്എസ്എഫ് ഏകോപിപ്പിക്കുമെന്ന് കെസിബിസി

കൊച്ചി: വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള കേരളസഭയിലെ പ്രവര്‍ത്തനങ്ങള്‍ കെസിബിസിയുടെ ജെപിഡി കമ്മീഷനു കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) ഏകോപിപ്പിക്കും. ദുരിതബാധിതര്‍ക്കായി ഓഗസ്റ്റ് നാലിനു ഞായറാഴ്ച കുര്‍ബാനയില്‍ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ഥിക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.

വയനാട്, കോഴിക്കോട് മേഖലകളിലെ രൂപതകള്‍ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും സമര്‍പ്പിത സന്ന്യാസസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ഇതിനോടകം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദുരിതബാധിത പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആകും അഭികാമ്യം. വീടുനഷ്ടപ്പെട്ടവര്‍, വസ്തുവും സമ്പത്തും നഷ്ടപ്പെട്ടവര്‍, ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ അവിടത്തുകാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്.

സമാനമായ മുന്‍കാല സാഹചര്യങ്ങളില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി കൃത്യമായ നേതൃത്വം വഹിച്ചിട്ടുണ്ട്. ഹ്രസ്വ, ദീര്‍ഘകാല അടിസ്ഥാ നത്തിലുള്ള ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും വേണ്ട നേതൃത്വം കെഎസ്എസ്എഫ് ഏറ്റെടുക്കും.

കെഎസ്എസ്എഫിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം അയച്ചുകൊടുക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ രൂപതകള്‍ക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീ്‌സ് ബാങ്ക് നാഗമ്പടം ബ്രാഞ്ചിലുള്ള (കോട്ടയം) അക്കൗണ്ട് നമ്പര്‍ 196201000000100, ഐഎഫ്എസ്സി നമ്പര്‍ IOBA0001962.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?