Follow Us On

16

September

2024

Monday

‘ഇനി ഒരു കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും’

‘ഇനി ഒരു കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും’

ജറുസലേം:  ഇസ്രായേലിന്റെ അധീനതയിലുള്ള  ഗോളന്‍ ഹൈറ്റ്‌സ് പ്രദേശത്തുള്ള മജ്ദല്‍ ഷാംസില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 12 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശവാസിയായ തവ്ഫിക്ക് സായദ് അഹമ്മദ് എന്ന സ്ത്രീയുടെ പ്രതികരണമാണിത്. കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്ന പിച്ചിനോട് ചേര്‍ന്നാണ് തവ്ഫിക്കിന്റെ ഭവനം. സൈറന്‍ മുഴങ്ങിയ ഉടനെ തന്നെ വലിയ ശബ്ദത്തോടെ ഫുട്‌ബോള്‍ പിച്ചില്‍ മിസൈല്‍ പതിച്ചതായി തവ്ഫിക്ക് പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ തവ്ഫിക്കിന്റെ കുട്ടികള്‍ അപകടത്തില്‍ ഉള്‍പ്പെട്ടില്ലെങ്കിലും തവ്ഫിക്ക് അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.

ശരീരഭാഗങ്ങള്‍ വേര്‍പെട്ട അവസ്ഥയിലുള്ള കുട്ടികള്‍. ഇവര്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ ദുരന്തം ഇവര്‍ക്ക് സംഭവിച്ചതെന്ന് തവ്ഫിക്ക് ചോദിക്കുന്നു.  ഇനി ഒരു കുട്ടി പോലും കൊല്ലപ്പെടരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും. ഈ ചോര ചിന്തുന്നത് അവസാനിപ്പിക്കുക. കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കുക; തവ്ഫിക്ക് പറയുന്നു.

ലബനന്റെ മണ്ണില്‍ നിന്ന് ഹെസ്‌ബൊള്ള നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് മജ്ദാല്‍ ഷാംസില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന 12 കുട്ടികള്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലും യുഎസും ആരോപിക്കുന്നത്.  ഇസ്രായേലില്‍ ന്യൂനപക്ഷമായ ഡ്രൂസ് മതവിശ്വാസികള്‍ അധിവസിക്കുന്ന നഗരമാണ് മജ്ദല്‍ ഷാംസ്. കുട്ടികള്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെനതന്യാഹു വ്യക്തമായിയിരുന്നു. തുടര്‍ന്നു ദിവസങ്ങളിലാണ് ബെയ്‌റൂട്ടില്‍ വച്ച് ഹെസ്‌ബൊള്ളയുടെ മുതിര്‍ന്ന നേതാവായ ഫൗദ് ഷുക്കറും ഇറാനില്‍ വച്ച് ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവായ ഇസ്മായില്‍ ഹാനിയയും കൊല്ലപ്പെടുന്നത്. ലെബനോനിലും ഇറാനിലും വച്ചുണ്ടായ ഈ ആക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിക്കുവാന്‍ ഇടയാക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?