Follow Us On

24

December

2024

Tuesday

യുദ്ധം ജനങ്ങളുടെ ജീവിതം ‘നരക’തുല്യമാക്കി; ആശ്വാസമായി ബൈബിള്‍ അധിഷ്ഠിത ട്രോമ ചികിത്സ

യുദ്ധം ജനങ്ങളുടെ ജീവിതം ‘നരക’തുല്യമാക്കി; ആശ്വാസമായി ബൈബിള്‍ അധിഷ്ഠിത ട്രോമ ചികിത്സ

ടൈഗ്രേ: എത്യോപ്യയുടെ കീഴിലുള്ള ടൈഗ്രെ പ്രദേശത്ത് നടന്ന ആഭ്യന്തരസംഘര്‍ഷം ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കിയെന്ന് അദിഗ്രത് ബിഷപ് ടെസ്ഫാസെലാസി മെദിന്‍. 2020-ല്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ജര്‍മനിയിലെ എസിഎന്‍ ആസ്ഥാനത്ത് എത്തിയപ്പോഴാണ് ടൈഗ്രെ പ്രദേശം കടന്നുപോയ ഭീകരമായ അവസ്ഥ ബിഷപ് വിവരിച്ചത്. ഈ സംഘര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം ജനങ്ങളാണ്  കൊലചെയ്യപ്പെട്ടത്. പ്രദേശത്തേക്കുള്ള സാധനസാമഗ്രികള്‍  ബ്ലോക്ക് ചെയ്തു. കുട്ടികളും പ്രായമായവരുമടക്കം അനേക സ്ത്രീകള്‍ ബലാത്കാരത്തിന് ഇരയായി.  രൂപതയുടെ മൂന്നിലൊരു ഭാഗത്ത് ഇപ്പോഴും യാത്രക്ക് നിയന്ത്രണങ്ങളുണ്ടെന്നും കഴിഞ്ഞ നാല് വര്‍ഷമായി രൂപതയിലുള്ള പല വൈദികരെയും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ബിഷപ് ടെസ്ഫാസെലാസി പറഞ്ഞു.

2022-ല്‍ എത്യോപ്യന്‍ ഗവണ്‍മെന്റും ടൈഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും തമ്മില്‍ രൂപീകരിച്ച ഉടമ്പടിയോടെ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. എന്നാല്‍ ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 28 ലക്ഷം ആളുകളാണ് അഭയാര്‍ത്ഥികളായി മാറിയത്.  ടൈഗ്രേയുടെ പല പ്രദേശങ്ങളിലും സ്‌കൂളുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി കുട്ടികള്‍ക്ക് ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കുന്നില്ല.യുദ്ധം അവസാനിച്ചെങ്കിലും തെരുവുകള്‍ ഇപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യമാണുള്ളത്.

യുദ്ധത്തിന്റെ ട്രോമ ജനങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്. യുദ്ധത്തിന്റെ ട്രോമയെ അതിജീവിക്കുന്നതിനായി ആത്മീയ തലത്തിലുള്ള പിന്തുണ ആവശ്യമാണെന്നും ബൈബിള്‍ അധിഷ്ഠിത ട്രോമ ചികിത്സയാണ് രൂപതയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നതെന്നും ബിഷപ് പറഞ്ഞു. സംഘര്‍ഷത്തില്‍ 37 മില്യന്‍ യൂറോയുടെ സാമ്പത്തിക നഷ്ടം രൂപതയ്ക്ക് ഉണ്ടായെന്നും എന്നാല്‍ മനുഷ്യജീവന്റെ നഷ്ടവും മാനസിക ആഘാതവും അളന്നു തിട്ടപ്പെടുത്താവുന്നതിലും വലുതാണെന്നും  ബിഷപ് കൂട്ടിച്ചേര്‍ത്തു.  എത്യോപ്യന്‍ സൈന്യവും പ്രദേശത്തെ പാരാമിലിട്ടറി സൈന്യമായ ടൈഗ്രേ പീപ്പീള്‍സ് ലിബറേഷന്‍ ഫ്രണ്ടും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിവില്‍ യുദ്ധത്തിലേക്ക് നയിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?