Follow Us On

24

December

2024

Tuesday

ആ കഥ കേട്ട് നടി ഞെട്ടി…

ആ കഥ കേട്ട് നടി ഞെട്ടി…

ദൈവാലയത്തിന്റെ കീഴിലുള്ള 22 കുടുംബങ്ങളിലായി 77 കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ മാര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഡോണയുടെയും കഥ പറയുന്ന ചിത്രമാണ് ‘സൗണ്ട് ഓഫ് ഹോപ്പ്: ദി സ്റ്റോറി ഓഫ് പോസം ട്രോട്ട്’. ഒരു പാസ്റ്ററിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ഈ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യുന്നതിനായാണ് യൂഫോറിയ, ഗ്രീന്‍ ലീഫ്, ബെസ്റ്റ് ഫ്രണ്ട്‌സ് പോലുള്ള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നികാ കിംഗ് എത്തിയത്. എന്നാല്‍  സിനിമയുടെ കഥ കേട്ട നിക കിംഗ് അമ്പരന്നുപോയി. കാരണം അത് നികയുടെ അമ്മയുടെ ജീവിതകഥ തന്നെയായിരുന്നു. നികയുടെ വല്യമ്മയെ ആരോ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആരോരുമില്ലാതായ അമ്മയെ ഒരു പാസ്റ്ററും അദ്ദേഹത്തിന്റെ ഭാര്യയുമാണ് വളര്‍ത്തിയത്. സിനിമയിലെ പ്രധാന കഥാപാത്രമായ പോസം ട്രോട്ടിന് സംഭവിച്ചത് പോലെ നികയുടെ അമ്മയും നാല് സഹോദരങ്ങളും  പാസ്റ്ററിന്റെ വീട്ടില്‍ നിന്നാണ് വളര്‍ന്നുവന്നത്. സിനിമയില്‍ കാണുന്നത് പോലെ തന്നെ  ഏറെ ട്രോമയിലൂടെ കടന്നുപോയ ആ കുട്ടികളുടെ ജീവിതവും കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു.

പാസ്റ്ററിന്റെ ഭവനത്തില്‍ നിന്ന് അമ്മ വളര്‍ന്നു വന്നതിനാലാണ് താനിന്ന് ദൈവവിശ്വാസിയായി തുടരുന്നതെന്ന്  നിക കിംഗ് പറഞ്ഞു. ആഴ്ചയില്‍ മൂന്ന് നാല് ദിവസങ്ങളിലെങ്കിലും ഞങ്ങള്‍ ദൈവാലയത്തില്‍ പോയിരുന്നു. ഒരു ഘട്ടത്തില്‍ അമ്മക്ക് കുട്ടികളെ നോക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ദൈവാലയത്തില്‍ വന്നിരുന്നവരാണ് കുട്ടികളുടെ കാര്യങ്ങള്‍ നോക്കിയത്.  ദൈവവിശ്വാസത്തിന്റെയും പരിപാലനയുടെയും കഥപറയുന്ന ഈസിനിമയുടെ ചിത്രീകരണത്തിനായി എത്തിയ നികാ കിംഗിനെ തേടി മറ്റൊരത്ഭുതവും കാത്തിരിക്കുന്നുണ്ടായിരുന്നു.  നേരത്തെ പറഞ്ഞ റോളില്‍ നിന്ന് വ്യത്യസ്തമായി സിനിമയില്‍ മുഖ്യകഥാപാത്രത്തിന്റെ റോള്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു അത്.

ദത്തെടുക്കപ്പെടുന്ന കുട്ടികളെപ്പോലെ തന്നെ ദത്തെടുക്കുന്ന കുടുംബങ്ങളും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ഈ ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രീകരണത്തിന്റെ പല സമയത്തും പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടതായും ഈ സിനിമയില്‍ ദൈവത്തിന്റെ കരസ്പര്‍ശം അനുഭവിക്കാന്‍ സാധിച്ചതായും നിക കിംഗ്  പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?