Follow Us On

13

September

2024

Friday

കെഎല്‍സിഎ സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ ബെര്‍ളി അനുസ്മരണവും സെമിനാറും 11ന്

കെഎല്‍സിഎ സ്ഥാപക പ്രസിഡന്റ് ഷെവ.  കെ.ജെ ബെര്‍ളി അനുസ്മരണവും സെമിനാറും 11ന്
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ ബെര്‍ളി അനുസ്മരണവും പശ്ചിമ കൊച്ചി വികസന വിഷയങ്ങള്‍ സംബന്ധിച്ച വികസന സെമിനാറും സെമിനാറും ഓഗസ്റ്റ് 11ന് ഫോര്‍ട്ട് കൊച്ചി വെളി ജൂബിലി ഹാളില്‍ നടക്കും. കെഎല്‍സിഎ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുടെ ആതിഥേയത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ 11 ന് നടക്കുന്ന സമ്മേളനം കൊച്ചി എംഎല്‍എ കെ.ജെ മാക്‌സി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ്  ജോസഫ് ജൂഡ് അനുസ്മരണ പ്രഭാഷണം നടത്തും. കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. ഷൈജു പര്യാത്തുശേരി അനുഗ്രഹ പ്രഭാഷണം നടത്തും.
പശ്ചിമ കൊച്ചിയുടെ അടിസ്ഥാന വിഷയങ്ങള്‍ ആസ്പദമാക്കി എഴുതിയ പുസ്തകത്തെ ആധാരമാക്കി മുന്‍ മേയര്‍ കെ.ജെ സോഹന്‍ പ്രഭാഷണം നടത്തും. വിഷയത്തെ ആസ്പദമാക്കി  കെഎല്‍സിഎ കൊച്ചി രൂപത ഡയറക്ടര്‍ ഫാ. ആന്റണി കുഴിവേലി, രൂപതാ പ്രസിഡന്റ്  പൈലി ആലുങ്കല്‍, വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ പോള്‍, ആലപ്പുഴ രൂപതാ പ്രസിഡന്റ് ജോണ്‍ ബ്രിട്ടോ, നെല്‍സണ്‍ കോച്ചേരി, സംസ്ഥാന ഭാരവാഹികളായ വിന്‍സി ബൈജു, സാബു കാനക്കാപള്ളി, സാബു തോമസ് തുടങ്ങിയവര്‍ സംസാരിക്കും.
കുമ്പളങ്ങി സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കെഎല്‍സിഎ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നെല്‍സണ്‍ കോച്ചേരിയെ ചടങ്ങില്‍ ആദരിക്കും. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി സ്വാഗതവും കൊച്ചി രൂപത ട്രഷറര്‍ ജോബ് പുളിക്കില്‍ നന്ദിയും പറയും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?