Follow Us On

05

January

2025

Sunday

കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി

കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി
കൊച്ചി: കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും  ഭാഗമായാണ് വര്‍ഷാചരണം നടത്തുന്നത്.
കേരളസഭ സംസ്ഥാന തലത്തിലും രൂപത,  ഇടവക തലങ്ങളിലും സഭാസ്ഥാപനങ്ങളിലും  കുടുംബങ്ങളിലും  ഹരിതശീല പ്രയത്‌നങ്ങള്‍  ശക്തിപ്പെടുത്തണമെന്ന് ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു.
ഹരിതശീല വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍
1.  2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ  മുഴുവന്‍  രൂപതകളെയും  ഇടവകകളെയും സ്ഥാപനങ്ങളെയും  ഹരിത ചട്ടങ്ങള്‍ പാലിക്കുന്ന  കാര്‍ബണ്‍ ന്യൂട്രല്‍ സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തുക.
2.  ഇടവകകളും സ്ഥാപനങ്ങളും ഗ്രീന്‍ ഓഡിറ്റ് നടത്തുകയും, ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക.
3.  എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും ഇടവകകളും ആഗോള സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനമായ ‘ലൗദാത്തോ സി ആക്ഷന്‍ പ്ലാറ്റ്‌ഫോമില്‍’ അംഗമാകുകയും തുടര്‍പ്രവര്‍ത്ത നങ്ങളുടെ ഭാഗമാകുകയും ചെയ്യുക.
2024 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍വരെ റീജിയണല്‍, രൂപതാ തലങ്ങളില്‍ ഇടവകകളും സ്ഥാപനങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ പദവിയിലേക്ക് മാറുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കും. 2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാനാണ് ഉദേശിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലം നമ്മുടെ നാട്ടില്‍ പോലും പ്രകടമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്  കേരള മെത്രാന്‍ സമിതി കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള  ആഹ്വാനം നല്‍കിയിരിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?