തൃശൂര്‍: ജീവനെ ഹനിക്കുന്ന വിവിധതരം ക്രൂരകൃത്യങ്ങള്‍ പെരുകി വരികയാണെന്നും ഇതെല്ലാംതന്നെ കൊലപാതകമാണെന്നും സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍ച്ച് ഫോര്‍ ലൈഫ് പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിച്ചേരി ആര്‍ച്ചുബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്ത്യയുടെ എപ്പിസ്‌കോപ്പല്‍ അഡൈ്വസറുമായ ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് അധ്യക്ഷത വഹിച്ചു.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ഡോ. യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ്, കല്ദായ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുര്യാക്കോസ്, ബിഷപ്പുമാരായ ഡോ. മാല്‍ക്കം പോളികാര്‍പ്പ്, ഡോ. ജെറാള്‍ഡ് ജോണ്‍ മത്തിയാസ്, മാര്‍ ടോണി നീലങ്കാവില്‍, ഡോ. ഫ്രാങ്കോ മുളയ്ക്കല്‍, പ്രോ-ലൈഫ് ആക്ടിവിസ്റ്റുകളായ റേച്ചല്‍ ഷ്രോഡര്‍, മെയ്റ റോഡ്രിഗസ് (യുഎസ്എ), ഷെവ. സിറിള്‍ ജോണ്‍, ഫാ. പോള്‍ കുണ്ടുപറമ്പില്‍, സില്‍വന്‍ മിറന്‍ഡ, റവ.ഡോ. ഡെന്നി താണിക്കല്‍, ജെയിംസ് ആഴ്ചങ്ങാടന്‍, സാബു ജോസ്, ജോഷി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
2025 ഓഗസ്റ്റ് 9 ന് ബാംഗ്ലൂരില്‍ നാലാമത് മാര്‍ച്ച് ഫോര്‍ ലൈഫ് നടക്കും. ബംഗളൂരു അതിരൂപതാ പ്രതിനിധികള്‍ക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പതാക കൈമാറി.
Leave a Comment
Your email address will not be published. Required fields are marked with *