Follow Us On

23

November

2024

Saturday

മിഷനറിമാര്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണം

മിഷനറിമാര്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണം

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദ വേള്‍ഡ് ഇന്‍ഡിജനസ് പീപ്പിള്‍സ് ആഘോഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം പകര്‍ന്ന ഹൈന്ദവ മതമൗലികവാദികളുടെ കുപ്രചാരണങ്ങളെ സഭാനേതാക്കള്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള ആഘോഷം മിഷണറിമാരുടെ ഗൂഡാലോചനയാണെന്ന ഹിന്ദുമതമൗലികവാദികളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്രൈബല്‍ പോപ്പുലേഷന്‍ ഉള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഈ ആഘോഷത്തിന് ഒരു മതവുമായി യാതൊരു ബന്ധവുമില്ലെന്നും അതിന്റെ തീം ഒറ്റപ്പെട്ടു പോകുന്ന തദ്ദേശവാസി സമൂഹങ്ങളുടെ അവകാശ സംരക്ഷണം എന്നതായിരുന്നുവെന്നും സഭയുടെ കീഴിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തലവന്‍ ഫാ. വിന്‍സന്റ് എക്ക പറഞ്ഞു. അതിന്റെ പേരില്‍ മിഷണറിമാരുടെ ഗൂഡാലോചന എന്ന് പറയുന്നത് തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയ ജനത അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുമെന്നും ഉണര്‍ന്നെണീക്കുമെന്നും ചില തീവ്രഹിന്ദു ഗ്രൂപ്പുകള്‍ ഭയപ്പെടുകയും ചെയ്യുന്നു. ആര്‍എസ്എസ് ട്രൈബല്‍ ജനതയുടെ ഇടയില്‍ ക്രൈസ്തവ മിഷണിമാര്‍ക്കെതരിരെ കാമ്പയിന്‍ നടത്തുകയാണ്. ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെയുള്ള കുപ്രചാരണം അവരുടെ രാഷ്ട്രീയ അജണ്ടയാണെന്നും ഛത്തീസ്ഘട്ടിലെ ഒരാവോണ്‍ ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഫാ. എക്ക പറഞ്ഞു.
ആര്‍എസ്എസിനെ പോലയുള്ള സംഘടനകള്‍ ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ നിരന്തരം ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ജാര്‍ഖണ്ഡിലെ ട്രൈബല്‍ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്ന രത്തന്‍ ടിര്‍കെ പറഞ്ഞു. ട്രൈബല്‍ ജനതയുടെ നന്മയ്ക്കായി ക്രൈസ്തവ മിഷണറിമാര്‍ ചെയ്ത സേവനങ്ങളെ എന്നെങ്കിലും അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
വികസനത്തിന്റെ പേരു പറഞ്ഞ് ട്രൈബല്‍ ജനതയെ അവരുടെ സ്വന്തം ഭൂമിയില്‍ നിന്നും കുടിയിറക്കുകയാണെന്ന് റാഞ്ചി ആര്‍ച്ചുബിഷപ് വിന്‍സന്റ് ഐന്‍ഡ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?