Follow Us On

22

September

2024

Sunday

സമുദായ ശാക്തീകരണം കത്തോലിക്ക കോണ്‍ഗ്രസിലൂടെ

സമുദായ ശാക്തീകരണം കത്തോലിക്ക കോണ്‍ഗ്രസിലൂടെ
കാഞ്ഞിരപ്പള്ളി: ക്രൈസ്തവവരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ എത്തിച്ച് അവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെങ്കില്‍ സമുദായ ശാക്തീകരണം അനിവാര്യ മാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍. കത്തോലിക്ക കോണ്‍ഗ്രസ്  കാഞ്ഞിരപ്പള്ളി രൂപത നേതൃസംഗമവും ഗ്ലോബല്‍ ഭാരവാഹികളുടെ രൂപതാ സന്ദര്‍ശനവും കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറോ മലബാര്‍  സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം പതാക ഉയര്‍ത്തി. ‘വര്‍ത്തമാന സമൂഹ നിര്‍മ്മിതിയിലും സമുദായ ശാക്തീകരണത്തിലും കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയിലും ‘കത്തോലിക്ക കോണ്‍ഗ്രസ് സമുദായ സംഘടന’ എന്ന വിഷയത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലും ക്ലാസ് നയിച്ചു.
രൂപതാ പ്രസിഡന്റ് ബേബി കണ്ടത്തില്‍ അധ്യക്ഷത  വഹിച്ച പൊതുസമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി ആമുഖസന്ദേശം നല്‍കി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, വൈസ് പ്രസിഡന്റുമാരായ രാജേഷ് ജോണ്‍, ബെന്നി ആന്റണി, ജോമി കൊച്ചുപറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു, ഗ്ലോബല്‍ സമിതി അംഗം ടെസി ബിജു പാഴിയാങ്കല്‍, രൂപതാ ജനറല്‍ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ട്രഷറര്‍ ജോജോ തെക്കുംചേരികുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?