Follow Us On

21

November

2024

Thursday

വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുത്

വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുത്
പാലാ: വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാന്‍ ഇടയായത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ കര്‍ഷക പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെപ്പറ്റിയുള്ള മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രായോഗീകമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ കണ്ടതിനാലാണ് പിന്നീട്  ഡോ. കസ്തൂരിരംഗന്‍ കമ്മറ്റിയെ നിയമിച്ചത്.
ലോകമെമ്പാടും അതിപുരാതന കാലം മുതല്‍ അനേകം മഹാപ്രളയങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ രേഖപ്പെടു ത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ പ്രളയം ഉണ്ടായത് 1924-ലാണ്. അന്ന് പശ്ചിമഘട്ടത്തില്‍ യാതൊരു കൈയേറ്റവും ഉണ്ടായിരുന്നില്ല. പ്രളയത്തിന്റെ കാരണം പശ്ചിമഘട്ടത്തിലെ കൈയേറ്റമല്ല.
വയനാട് ദുരന്തത്തെപ്പറ്റി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഭൗമശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വിശദമായ പഠനങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് ഉള്‍വനത്തിലാണെന്നും അവിടെ നിന്നും ഒഴുകി വന്ന മരങ്ങളും മറ്റും തടഞ്ഞു നിന്ന് ഡാം പോലെയാവുകയും അത് വീണ്ടും വെള്ളം കൂടി തകര്‍ന്നാണ് അപകടം ഉണ്ടായതെന്ന് വ്യക്തമാക്കിയെങ്കിലും  വീണ്ടും ദുരന്തത്തിന് കര്‍ഷകരെ പഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ പറഞ്ഞു.
ദുരന്തത്തിന്റെ മറവില്‍ കര്‍ഷക ദ്രോഹ നിയമങ്ങള്‍ നടപ്പാക്കാനുള്ള ശ്രമവും കൂടുതല്‍ വില്ലേജുകളെ കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതും ചെറുക്കുമെന്നും കത്തേലിക്ക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.  ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കിയും കര്‍ഷകര്‍ക്ക് ദ്രോഹം വരാത്ത രീതിയിലും അന്തിമ നോട്ടി ഫിക്കേന്‍ പുറപ്പെടുവിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രൂപതാ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം അധ്യക്ഷത വഹിച്ച യോഗത്തില്‍  ഫാ. തോമസ് പനക്കകുഴിയില്‍, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, പയസ് കവളംമാക്കല്‍, ജോണ്‍സന്‍ ചെറുവള്ളി, ഫാ. മൈക്കിള്‍ നടുവിലേക്കുറ്റ് , സാബു പൂണ്ടികുളം, ബെന്നി കിണറ്റുകര, ടോമി കണ്ണീറ്റുമാലില്‍, ജോര്‍ജ് തൊടുവനാല്‍, ജോഷി പള്ളിപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?