Follow Us On

22

December

2024

Sunday

മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഫ്രാന്‍സിസ് പാപ്പാ

മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഫ്രാന്‍സിസ് പാപ്പാ

പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രത്യാശപകര്‍ന്ന് മെത്രാന്മാര്‍ അവരോടൊപ്പം നില്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. മധ്യ പൂര്‍വ്വേഷ്യ പ്രവിശ്യകളില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയെ എടുത്തു പറഞ്ഞ പാപ്പാ, സംഘര്‍ഷം വിട്ടുമാറാത്ത ഈ പ്രദേശങ്ങളില്‍, സമാധാനപരിശ്രമങ്ങള്‍ ഒന്നു പോലും ഫലം കാണുന്നില്ലെന്നുള്ള തോന്നലുകള്‍ ഉണ്ടാകുന്നുവെന്നും അദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് മറ്റു ഇടങ്ങളിലേക്കും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതിനു ഇടവരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. നിരവധി മരണങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും കാരണമായ യുദ്ധം മറ്റു ഇടങ്ങളിലെക്ക് വ്യാപിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

അറബ് മേഖലയിലെ ലത്തീന്‍ മെത്രാന്‍ സമിതിയുടെ പ്ലീനറി സമ്മേളനത്തിനു എത്തിയവരോടാണ് പാപ്പാ തന്റെ സങ്കടവും ആശങ്കയും പങ്കുവയ്ക്കുകയും ജനങ്ങളോടൊപ്പം നിലകൊള്ളാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തത്.
മെത്രാന്മാര്‍ പ്രതിനിധാനം ചെയ്യുന്ന, വേദനിക്കുന്ന സഭകളോടുള്ള തന്റെ അടുപ്പവും പാപ്പാ എടുത്തു പറഞ്ഞു. എല്ലാവരുമായും ആദരവോടെയും ആത്മാര്‍ത്ഥമായും സംഭാഷണം നടത്തുന്നതിലൂടെ  വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ കര്‍ത്താവ് എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് ശക്തി നല്‍കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സമാധാനം, സാഹോദര്യം, ബഹുമാനം  എന്നീ പുണ്യങ്ങള്‍ മുന്‍വയ്ക്കുന്ന ഒരു ജീവിതമാതൃകയിലൂടെ മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി മാറണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

‘നിങ്ങളുടെ അജപാലന സംരംഭങ്ങളില്‍ നിങ്ങള്‍ക്ക് നല്ല പ്രവര്‍ത്തനവും ഞാന്‍ ആശംസിക്കുന്നു. പ്രത്യേകിച്ചും, ക്രിസ്തീയ സാന്നിദ്ധ്യം ന്യൂനപക്ഷമായ സന്ദര്‍ഭങ്ങളില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ക്രിസ്തീയ രൂപീകരണം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാര്‍ഗ്ഗം കണ്ടെത്തുവാനും, നല്‍കുവാനും നിങ്ങള്‍ക്ക് സാധിക്കട്ടെ’, പാപ്പാ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?