Follow Us On

21

November

2024

Thursday

കത്തോലിക്കാ സഭയുടെ സഹായം വീണ്ടും ഗാസാ മുനമ്പിലേക്ക്

കത്തോലിക്കാ സഭയുടെ സഹായം വീണ്ടും ഗാസാ മുനമ്പിലേക്ക്

മാനുഷികസഹായങ്ങള്‍ നല്‍കുവാനുള്ള സാഹചര്യങ്ങള്‍ അസാധ്യമായ ഗാസാ മേഖലയില്‍, കുട്ടികളുടെ അടിയന്തിരമായ ആരോഗ്യസാഹചര്യങ്ങള്‍  കണക്കിലെടുത്തുകൊണ്ട് കത്തോലിക്കാ സഭ സഹായവുമായി എത്തുന്നു. കത്തോലിക്കാ സഭയുടെ ചാരിറ്റി സംഘടനയായ കാരിത്താസ് അംഗങ്ങളാണ് സംഘര്‍ഷ ഭൂമിയിലേക്ക് ജീവന്‍ പണയപ്പെടുത്തിയും സഹായവുമായി എത്തുന്നത്.

2023 ഒക്ടോബര്‍ മാസം ഏഴാംതീയതി, കാരിത്താസ് സംഘടനയിലെ രണ്ടു അംഗങ്ങള്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ ബലാഹിലെ യുദ്ധഭീഷണികള്‍ മൂലം കാരിത്താസിന്റെ രണ്ടു ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വീട് വിട്ടു മാറിത്താമസിക്കേണ്ടതായി വന്നു. എങ്കിലും, ഏറെ ദുരിതങ്ങള്‍ സഹിച്ചും ആളുകളിലേക്ക്  സഹായങ്ങള്‍, എത്തിക്കുന്നതില്‍ സംഘടന ഒരിക്കലും പിന്മാറിയിട്ടില്ല.

ഗാസാ മുമ്പിലെ കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഗണിച്ച് വിവിധ തരം രോഗങ്ങള്‍ക്കെതിരായുള്ള വാക്‌സിനേഷനാണ് ഇത്തവണ കാരിത്താസ് നല്കുന്നത്. ഏകദേശം പതിനാലോളം സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കത്തക്കവണ്ണം കാരിത്താസ് സജ്ജീകരണങ്ങള്‍ ചെയ്യുന്നത്. പോളിയോ ബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ വിതരണമാണ് ആദ്യം നടത്തുന്നതെന്നും, ഇതിനായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിദഗ്ധര്‍ പരിശീലനം നല്‍കിവരികയാണെന്നും കാരിത്താസ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതിനോടകം മേഖലയില്‍ ലഭ്യമാക്കിയ വാക്‌സിനുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിതരണം ചെയ്തു തുടങ്ങും. നിലവില്‍ കാരിത്താസ് സംഘടനയ്ക്ക് ഒന്‍പതു ചികിത്സാകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും, വിവിധ സുരക്ഷാകാരണങ്ങളാല്‍ രണ്ടെണ്ണം പ്രവര്‍ത്തനക്ഷമമല്ല. ഗാസ നഗരത്തിലെ തിരുക്കുടുംബ ദൈവാലയം ചികിത്സാകേന്ദ്രങ്ങളില്‍ ഒന്നാണ്.

നാളിതുവരെ കാരിത്താസ് സംഘടനയുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളുടെ ഭാഗമായി ഏകദേശം ഇരുപത്തിയെട്ടായിരത്തിലധികം ആളുകള്‍ക്കാണ് സഹായങ്ങള്‍ ലഭിച്ചത്. അതില്‍ 12000 ലധികം ആളുകള്‍ക്ക് ചികിത്സാസഹായങ്ങളും നല്‍കി, അവരെ ജീവിതത്തിലേക്ക് തിരിക്കൊണ്ടുവരുവാനും, സംഘടന അത്യധ്വാനം ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?