Follow Us On

26

December

2024

Thursday

കമ്മ്യുണിസ്റ്റാധിപത്യകാലത്ത് ക്രൂരമര്‍ദനമേറ്റ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കമ്മ്യുണിസ്റ്റാധിപത്യകാലത്ത് ക്രൂരമര്‍ദനമേറ്റ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സ്ലൊവാക്യയില്‍ കമ്മ്യുണിസ്റ്റാധിപത്യകാലത്ത് കാരഗൃഹവാസം അനുഭവിച്ച് രോഗഗ്രസ്തനായി മുപ്പത്തിയേഴാം വയസ്സില്‍ മരണമടഞ്ഞ ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്ക് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു. കമ്മ്യുണിസ്റ്റാധിപത്യകാലത്ത് വിശ്വാസത്തെ പ്രതി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും പീഢനങ്ങളേല്‍ക്കുകയും പിന്നീട്  വര്‍ഷങ്ങള്‍ നീണ്ട ശിക്ഷപൂര്‍ത്തിയാക്കി പുറത്തുവരുകയും ചെയ്ത ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്കിന്റെ ആരോഗ്യസ്ഥതി വഷളാകുകയും അകാലമരണമടയുകയുമായിരുന്നു.

സ്ലൊവാക്യയിലെ വ്വോച്‌കൊവനീയില്‍ 1928 ഫെബ്രുവരി 12നാണ് ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്കിന്റെ ജനനം. 1943ല്‍ അദ്ദേഹം വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ പ്രേഷിത സമൂഹത്തില്‍ ചേര്‍ന്നു. എന്നാല്‍  കമ്മ്യൂണിസ്റ്റ്കാര്‍ പീഢനം അഴിച്ചുവിട്ടതോടെ ആ സമൂഹം അടച്ചുപൂട്ടപ്പെടുകയും രാഷ്ട്രീയ പുനര്‍ശിക്ഷണം എന്ന പേരുപറഞ്ഞ് അദ്ദേഹത്തെ സുരക്ഷാധികാരികള്‍ ഒരിടത്തേക്കു മാറ്റി. കഠിനമായ ജോലികളിലേര്‍പ്പെടേണ്ടി വന്നെങ്കിലും രഹസ്യമായി മതാനുഷ്ഠാനങ്ങള്‍ തുടര്‍ന്ന ദൈവദാസന്‍ ഹാവ്‌ലിക്ക് സെമിനാരി അധികാരികളും വൈദികാര്‍ത്ഥികളും അറസ്റ്റു ചെയ്യപ്പെടുകയും വഞ്ചനാക്കുറ്റത്തിന് 14 വര്‍ഷത്തേക്കു ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് ശിക്ഷ 10 വര്‍ഷമായി ഇളവുചെയ്യപ്പെട്ടു. തടങ്കലിലെ കഠിനമായ അവസ്ഥ അദ്ദേഹത്തെ രോഗിയാക്കി. പിന്നീട് 1962ല്‍ ഒക്ടോബര്‍ 29 ന് കാരാഗൃഹത്തില്‍ നിന്നു പുറത്തു വന്ന ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്ക് 1965 ഡിസമ്പര്‍ 27ന് സ്‌കലിത്സായില്‍ ആകസ്മിക മരണം സംഭവിച്ചു.

ആഗസ്റ്റ് 31ന് ശനിയാഴ്ച സ്ലൊവാക്യയിലെ ഷഷ്ടീനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങളുടെ ബസിലിക്കയുടെ അങ്കണത്തില്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടു.  ഹാവ്‌ലിക്കിന്റെ ജീവിതകാലം 1928 ഫെബ്രുവരി 12 മുതല്‍ 1965 ഡിസമ്പര്‍ 27 വരെയായിരുന്നു. അദേഹത്തിന്റെ
വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് സാക്ഷികളാകാന്‍ ആയിരങ്ങള്‍ ഷഷ്ടീനില്‍ എത്തിയിരിന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?