Follow Us On

17

May

2025

Saturday

മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികം ആറിന്

മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികം ആറിന്
താമരശേരി: താമരശേരി രൂപതയുടെ ത്രിതീയ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികാചരണം നാളെ (സെപ്റ്റംബര്‍ 6) നടക്കും. താമരശേരി മേരിമാതാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും രാവിലെ 10.3-ന് ആരംഭിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിശുദ്ധ കുര്‍ബാനക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സീറോമലബാര്‍ സഭ കൂരിയ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. എബ്രഹാം വയലില്‍, എംസിബിഎസ് സിയോന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു ഓലിക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും.
അനുസ്മരണ ശുശ്രൂഷകളില്‍ താമരശേരി രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും പ്രതിനിധികളും വൈദികരും സന്യാസിനികളും പങ്കെടുക്കും. 13 വര്‍ഷക്കാലം ദീര്‍ഘവീക്ഷണത്തോടെ രൂപതയെ നയിച്ച അജപാലകനായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?