Follow Us On

27

December

2024

Friday

മതതീവ്രവാദത്തെ അപലപിക്കുന്ന രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാമും ഒപ്പുവച്ചു

മതതീവ്രവാദത്തെ അപലപിക്കുന്ന രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാമും ഒപ്പുവച്ചു

ജക്കാര്‍ത്ത: മതതീവ്രവാദത്തെ അപലപിക്കുന്ന സംയുക്ത രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും  ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാം നസുറുദ്ദീന്‍ ഉമറും ഒപ്പുവച്ചു. മതാന്തരസംവാദത്തിനായി മാര്‍പാപ്പ സൗത്ത്ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ മോസ്‌കായ ജക്കാര്‍ത്തയിലെ ഇസ്തിക്ക്‌ലാല്‍ മോസ്‌ക് സന്ദര്‍ശിച്ചപ്പോഴാണ് പാപ്പയും  ഗ്രാന്റ് ഇമാമും സംയുക്തരേഖയില്‍ ഒപ്പുവച്ചത്. ‘മനുഷ്യകുലത്തിന് വേണ്ടി മതമൈത്രി വളര്‍ത്തുക’ എന്ന തലക്കെട്ടോടുകൂടിയ പ്രസ്താവന മതപാരമ്പര്യങ്ങളിലെ പൊതുമൂല്യങ്ങളിലൂടെ അക്രമത്തിന്റെ സംസ്‌കാരത്തിന് തടയിടണമെന്ന് വ്യക്തമാക്കുന്നു.

മതനേതാക്കള്‍ തമ്മിലുള്ള ബന്ധം മനുഷ്യന്റെ അന്തസ് സംരക്ഷിക്കാനും ദാരിദ്ര്യത്തിനെതിരെയും സമാധാനത്തിന് വേണ്ടിയും നടത്തുന്ന പോരാട്ടത്തില്‍ ഒരുമിച്ച് മുമ്പോട്ട് പോകുവാന്‍ പ്രാപ്തരാക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇന്തൊനേഷ്യന്‍ ഗവണ്‍മെന്റ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന ആറ് മതങ്ങളിലെ പ്രതിനിധികള്‍ – ഇസ്ലാം, ബുദ്ധിസം, ഹിന്ദു, കണ്‍ഫ്യൂഷനിസം, കത്തോലിക്ക, പ്രോട്ടസ്റ്റന്റ്’– മതാന്തരസമ്മേളനത്തില്‍ പങ്കെടുത്തു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?