ബെയ്ജിംഗ്: ടിയാന്‍ജിന്‍ ബിഷപ്പായി മെല്‍ഷിയോര്‍ ഷി ഹോംഗ്‌സനെ ചൈനീസ് ഗവണ്‍മെന്റ്അംഗീകരിച്ച നടപടി വത്തിക്കാന്‍ സ്വാഗതം ചെയ്തു. പരിശുദ്ധ സിംഹാസനവും ചൈനീസ് ഗവണ്‍മെന്റും തമ്മില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളുടെ ഫലമാണിതെന്ന് വത്തിക്കാന്‍ പ്രതികരിച്ചു.
1982ലാണ് മെല്‍ഷിയോര്‍ ഷി ഹോംഗ്‌സനെ ടിയാന്‍ജിന്നിന്റെ കോ അഡ്ജുറ്റര്‍ ബിഷപ്പായി വത്തിക്കാന്‍ നിയമിക്കുന്നത്. ബിഷപ് സ്റ്റെഫാനോ ലി സൈഡിന്റെ വിയോഗത്തെ തുടര്‍ന്ന് 2019-ല്‍ അദ്ദേഹത്തെ ടിയാന്‍ജിന്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചു.
എന്നാല്‍ അദ്ദേഹത്തിന്റെ നിയമനം ബെയ്ജിംഗ് അംഗീകരിച്ചിരുന്നില്ല. മാത്രവുമല്ല ഗവണ്‍മെന്റ് പിന്തുണയുള്ള കാത്തലിക്ക് പെട്രിയോട്ടിക്ക് അസോസിയേഷന്‍ അദ്ദേഹം അംഗീകരിച്ചില്ല എന്നാരോപിച്ച് അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27-ന് 95 വയസുള്ള ബിഷപ് മെല്‍ഷിയോര്‍ ഷി ഹോംഗ്‌സിന്റെ നിയമനം ചൈനീസ് ഗവണ്‍മെന്റ് അംഗീകരിക്കുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *