Follow Us On

04

July

2025

Friday

വല്ലാര്‍പാടത്ത് തീര്‍ത്ഥാടക പ്രവാഹം

വല്ലാര്‍പാടത്ത് തീര്‍ത്ഥാടക പ്രവാഹം
കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത്  മരിയന്‍ തീര്‍ത്ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരങ്ങള്‍ പങ്കെടുത്തു.  പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് ആശ്വാസമേകുവാന്‍ അമ്മയിലുള്ള വിശാസം സഹായകമാക ണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ പറഞ്ഞു. മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയില്‍ നടക്കുന്ന മനുഷ്യര്‍ക്കും ലഹരിയുടെ അടിമത്വത്തില്‍ കഴിയുന്ന യുവജന ക്കള്‍ക്കും  മോചനം നല്‍കാന്‍ അമ്മയ്ക്ക് കഴിയും. വല്ലാര്‍ പാടത്തേക്ക് തീര്‍ത്ഥയാത്രയായി ഒഴുകിയെത്തുന്ന ആയിരക്ക ണക്കിന് തീര്‍ത്ഥാടകരുടെ കണ്ണുകളില്‍ അമ്മയുടെ മുഖം ദര്‍ശിക്കാന്‍ കഴിയുന്നത് അനുഗ്രഹ നിമിഷമാണെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.
 വല്ലാര്‍പാടം തിരുനാളിന്  ഉയര്‍ത്താനുള്ള  ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍നിന്നും ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍  നിന്നും ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാനം ചെയ്തു.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും  എത്തിയ നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ ബസിലിക്ക പ്രവേശന കവാടത്തില്‍  റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളായി. ഫാ. സോബിന്‍ സ്റ്റാന്‍ലി പള്ളത്ത് വചന സന്ദേശം  നല്‍കി. തുടര്‍ന്ന്  വിശ്വാസികളെ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍  വല്ലാര്‍പാടത്തമ്മയ്ക്ക്  അടിമ സമര്‍പ്പിച്ചു.
വല്ലാര്‍പാടം പള്ളിയുടെയും പരിശുദ്ധ മാതാവിന്റെയും തിരുച്ചിത്ര സ്ഥാപനത്തിന്റെ അഞ്ഞൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തി യാകുന്ന മഹാജൂബിലിയോടനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്ക നിര്‍മ്മിച്ച ജൂബിലി ഗാനം ‘മഹനീയം വല്ലാര്‍പാടം’ സിഎസിയുടെ നേതൃത്വത്തിലുള്ള മെഗാ ക്വയര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി ആലപിച്ചു.
സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വെന്‍ഷന്‍ വൈകുന്നേരം 4. 30 മുതല്‍ 9 വരെ നടക്കും. കൊച്ചി രൂപത മുന്‍ മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാനം ചെയ്യും. സമാപനദിവസത്തെ ദിവ്യബലിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയും മഹാജൂബിലിതിരുനാള്‍ സെപ്റ്റംബര്‍   29, 30 ഒക്ടോബര്‍ 1  തീയതികളിലും ആഘോഷിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?