ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശേരി വിസി, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ചേര്‍ന്നു സ്വീകരിച്ചു.
28 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പതിനേഴ് മിഷനുകളുടെയും ബ്രിസ്റ്റോളിലെ പുതിയ ഇടവകയുടെയും പ്രഖ്യാപനം നടത്തുന്ന മേജര്‍ ആര്‍ച്ചുബിഷപ് രൂപത വൈദിക സമ്മേളനത്തിലും പങ്കെടുക്കും.
15-ന് വുള്‍വര്‍ ഹാംപ്ടണില്‍ 1500-ല്‍പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന ‘ഹന്തൂസാ’ എസ്എംവൈഎം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 16-ന് ബിര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുതുതായി വാങ്ങിയ മാര്‍ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും ആശീര്‍വാദ കര്‍മവും നിര്‍വഹിക്കും.
21-ന് ബിര്‍മിങ്ങാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന തൈബൂസ വിമന്‍സ് ഫോറം വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനവും മാര്‍ തട്ടില്‍ നിര്‍വഹിക്കും. വെസ്റ്റ് മിനിസ്റ്റര്‍ കാര്‍ഡിനല്‍ ഹിസ് എമിനന്‍സ് വില്‍സന്റ് നിക്കോള്‍സ്, ഇംഗ്ലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് മിഗ്വല്‍ മൗറി എന്നിവരുമായും മാര്‍ റാഫേല്‍ തട്ടില്‍ കൂടിക്കാഴ്ചകള്‍ നടത്തും.
Leave a Comment
Your email address will not be published. Required fields are marked with *