Follow Us On

18

September

2024

Wednesday

സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ദൈവത്തിന്‍ മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ തിരുനാളാണ്. തന്റെ ഏകജാതനെ നല്കാന്‍ മാത്രം ലോകത്തെ നമ്മെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. നമ്മുടെ രക്ഷയ്ക്കായി കുരിശുമരണത്തോളം കീഴടങ്ങിയ അനുസരണത്തിന് വിധേയപ്പെട്ട യേശുവിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍.

ലോക രക്ഷകനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട കുരിശ് കണ്ടെത്താനായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ജറുസലേമിലെത്തി. കഠിനശ്രമങ്ങള്‍ക്കൊടുവില്‍  കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ് ഏതാണെന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് വിശുദ്ധ മക്കാറിയൂസ് മെത്രാന്റെനിര്‍ദേശപ്രകാരം, രോഗ സൗഖ്യത്തിന് ഒട്ടും സാധ്യതയില്ലാത്ത അസുഖം ബാധിച്ച ഒരു സ്ത്രീയുടെ ശരീരത്തില്‍ ആ മൂന്ന് കുരിശുകളും കൊണ്ട് സ്പര്‍ശിച്ചു. അപ്രകാരം മൂന്നാമത്തെ കുരിശ് മുട്ടിച്ചപ്പോള്‍ ഉടനെതന്നെ ആ സ്ത്രീ എഴുന്നേല്‍ക്കുകയും പരിപൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു. സന്തോഷത്താല്‍ മതിമറന്ന ആ ചക്രവര്‍ത്തിനി കാല്‍വരിയില്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയും ഈശോയുടെ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു.

എഡി 326 ല്‍ യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയത് എന്നാണ് ചരിത്രം. എന്നാല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന കൊസ്‌റോവാസ് ഇത് കയ്യടക്കി. എഡി 629ല്‍, ഹെരാലിയൂസ് ചക്രവര്‍ത്തി വിശുദ്ധ കുരിശ് വീണ്ടെടുത്ത് ജെറുസലേമില്‍ കൊണ്ടുവന്ന് സംരക്ഷിച്ചു. കുരിശ് സ്വന്തം തോളില്‍ ചുമന്നുകൊണ്ടാണ് ഹെറാലിയസ് ചക്രവര്‍ത്തി കാല്‍വരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച്, വിശേഷ രത്‌നക്കല്ലുകള്‍ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ് ചക്രവര്‍ത്തി കുരിശ് ചുമന്നത്. കാല്‍വരിയുടെ കവാടത്തിലെത്തിയപ്പോള്‍, ഒരതിശയകരമായ സംഭവം ഉണ്ടായെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

ചക്രവര്‍ത്തി കുരിശും പിടിച്ച് കാല്‍വരിയുടെ കവാടത്തില്‍ നിന്നുപോയി. എത്ര ശ്രമിച്ചിട്ടും, മുന്നോട്ട് നീങ്ങാന്‍ സാധിക്കുന്നില്ല. അത്ഭുതപ്പെട്ടു നിന്നിരുന്ന ചക്രവര്‍ത്തിയോട്, അന്നത്തെ ജറുസലേമിന്റെ ബിഷപ്പായിരുന്ന സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; ‘സര്‍വ്വാധികാരിയായ രാജാവേ യേശുവിന്റെ കുരിശു യാത്രയിലെ വസ്ത്രവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മില്‍ എന്ത് ചേര്‍ച്ചയുണ്ടന്ന് ചിന്തിക്കുക’. കുരിശെടുഞ്ഞപ്പോള്‍, യാത്ര തുടരുവാന്‍ സാധിച്ചുവത്രേ.

അതിനുശേഷമാണ് കുരിശിന്റെ പുക്‌ഴചയുടെ തിരുനാള്‍ തിരുസഭയില്‍ സാര്‍വത്രികമായത്. കുരിശ് പ്രാര്‍ത്ഥനാക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനക്രമമാണ്.
ക്രിസ്തുവിനെ അനുഗമിക്കുവാന്‍ നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന് ഈ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നു.

പ്രാര്‍ത്ഥന: ഓ, ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ, എന്റെ സത്യപ്രകാശമായിരിക്കണമേ, ഓ വിശുദ്ധ കുരിശേ, എന്റെ ആത്മാവിനെ സത്ചിന്തകള്‍കൊണ്ട് നിറയ്ക്കണമേ. എല്ലാ തിന്മകളില്‍നിന്നും എന്നെ മോചിപ്പിക്കണമേ. എല്ലാ അപകടങ്ങളില്‍നിന്നും പെട്ടെന്നുള്ള മരണത്തില്‍നിന്നും എന്നെ രക്ഷിക്കണമേ. ഓ വിശുദ്ധ കുരിശേ, എനിക്ക് നിത്യജീവന്‍ നല്‍കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?