Follow Us On

01

July

2025

Tuesday

കത്തോലിക്ക സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശ്ലാഹിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍

കത്തോലിക്ക സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശ്ലാഹിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്ബെര്‍.  മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന ദുരന്തബാധിതര്‍ക്ക് നല്‍കുന്ന ബാക്ക് ടു ഹോം കിറ്റുകളുടെ വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോ. വി.ആര്‍ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ബത്തേരി ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍, ജീവന എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. വി.സി ആല്‍ബര്‍ട്ട്, ചൂരല്‍മല പള്ളി വികാരി ഫാ. ജിബിന്‍ വട്ടുകുളത്തില്‍, കാരിത്താസ് സ്റ്റേറ്റ് ഓഫീസര്‍ അഭീഷ് ആന്റണി, ഫിനാന്‍സ് ഓഫീസര്‍ നിക്സണ്‍ മാത്യു, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്എന്നിവര്‍ പ്രസംഗിച്ചു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സര്‍വീസസ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബത്തേരി ശ്രേയസ്, ജീവന കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ കത്തോലിക്കാസഭ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തന ങ്ങള്‍ നടപ്പാക്കുന്നത്.
 175 കുടുബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 10,000 രൂപയോളം വിലവരുന്നതാണ് ഓരോ കിറ്റും. കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പാത്രങ്ങള്‍, ബക്കറ്റുകള്‍, കുക്കര്‍, ഗ്ലാസ്, പ്ലേറ്റ്, കൊതുക് വല, സോളാര്‍ ടോര്‍ച്ച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് പൗഡര്‍ എന്നിവ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. കിറ്റ് വിതരണത്തിന് തിരഞ്ഞെടുത്ത കുടുബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 9500 രൂപ വീതം നല്‍കുന്നുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?