Follow Us On

30

June

2025

Monday

ഷാര്‍ജയില്‍ പുനരൈക്യ ദിനാഘോഷം

ഷാര്‍ജയില്‍ പുനരൈക്യ ദിനാഘോഷം
ഷാര്‍ജ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 94 -മത് പുനരൈക്യ വാര്‍ഷികം ഷാര്‍ജയില്‍ ആഘോഷിച്ചു. 1930 സെപ്റ്റംബര്‍ 20-ന്  കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതിന്റ ഓര്‍മകള്‍ ഉണര്‍ത്തി ഷാര്‍ജ സെന്റ് മൈക്കിള്‍സ്  ദൈവാലയത്തില്‍ പുനരൈക്യ റാലി നടത്തി.
കമ്മിറ്റി അംഗങ്ങള്‍, ഇടവകയുടെ മുന്‍ ഭാരവാഹികള്‍, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍, എംസിവൈഎം, മാതൃസമാജം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പുനരൈക്യത്തിന്റെ ദീപശിഖ ഇടവക വികാരിയും യുഎഇ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കോ-ഓര്‍ഡിനേറ്ററുമായ ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പക്കു കൈമാറി.
സഭയോടും സഭാ പിതാക്കന്മാരോട് ചേര്‍ന്ന് വിശ്വാസം കാത്തുസൂക്ഷിക്കുന്ന എല്ലാവരെയും ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പ അഭിനന്ദിച്ചു. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?