കോഴിക്കോട്: ജനവാസമേഖലകള്‍ ഒഴിവാക്കിയ ഇഎസ്‌ഐ മാപ്പ് ഉടന്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കാതോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എ സംബന്ധമായി കേന്ദ്രത്തിന് സമര്‍പ്പിക്കുവാന്‍ സംസ്ഥാനം തയ്യാറാക്കിയിരിക്കുന്ന ജിയോ കോഡിനേറ്റ് ഉള്ള മാപ്പില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന മാപ്പ് ജനങ്ങള്‍ക്ക് പരിശോധിക്കുവാനും കരട് വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുവാനും അടിയന്തരമായി ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പൊതു ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുവാന്‍ ആവശ്യമായ 60 ദിവസങ്ങള്‍ നല്‍കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.
വില്ലേജുകളുടെ പേരില്‍ ഇഎസ്‌ഐ പ്രഖ്യാപനം എന്നത് ഒഴിവാക്കി വാര്‍ഡ് അടിസ്ഥാനത്തില്‍ വനമേഖലയെ തിട്ടപ്പെടുത്തി ജിയോ കോഡിനേറ്റ് മാപ്പ് തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി മാറിമാറി വരുന്ന സര്‍ക്കാരുകളുടെ അലംഭാവംമൂലം ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയില്‍ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുവാന്‍ കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനം തീരുമാനിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ ഒഴുകയില്‍, താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍, ഫാ. സബിന്‍ തൂമുള്ളില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രീസാ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ഡോ. കെ.പി ഷാജു, ഷാജി കണ്ടത്തില്‍, സജി കരോട്ട്, ജോസഫ് മൂത്തേടത്ത്, ഷാന്റോ തകിയേല്‍, ഡോ. അല്‍ഫോന്‍സാ വിന്‍സന്റ്, ബേബി കിഴക്കേ ഭാഗം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *