താമരശേരി: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി താമരശേരി രൂപതയിലെ കെസിവൈഎം- എസ്എംവൈഎം പ്രവര്‍ത്തകര്‍ സമാഹരിച്ച 6,42,210 രൂപ കൈമാറി.
കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കെസിവൈഎം- എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന താമരശേരി രൂപതയുടെ യുവജന കലോത്സവം ‘യുവ 2024’ ന്റെ വേദിയില്‍ രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. കുര്യാക്കോസ് മുകാലയിലിന് ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി.
കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ഫാ. ബിബിന്‍ മഞ്ചപ്പള്ളി സിഎംഐ, ജനറല്‍ സെക്രട്ടറി അലീന മാത്യു ചെട്ടിപ്പറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, കലോത്സവം കോ-ഓര്‍ഡിനേറ്റര്‍ ആഗി മരിയ ജോസഫ്, മേഖല പ്രസിഡന്റ് അഞ്ചല്‍ കെ. ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ജോഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.
കലോത്സവം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. ‘വിലങ്ങാടിനെ പുനരുദ്ധരിക്കുക’ എന്ന മുദ്രാവാക്യവുമായി ദുരിതബാധിത മേഖലകളുടെ പേരുകള്‍ നല്‍കിയ അഞ്ച് വേദികളിലായി രൂപതയിലെ 10 മേഖലകളില്‍ നിന്നുമെത്തിയ യുവതി-യുവാക്കള്‍ 37 ഇനങ്ങളിലായി മത്സരിച്ചു. 276 പോയിന്റുകളുമായി മരുതോങ്കര മേഖല ഓവറോള്‍ കിരീടം സ്വന്തമാക്കി. 229, 210 എന്നിങ്ങനെ പോയിന്റുകളുമായി യഥാക്രമം തിരുവമ്പാടി, കോടഞ്ചേരി മേഖലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
Leave a Comment
Your email address will not be published. Required fields are marked with *