Follow Us On

02

February

2025

Sunday

മുനമ്പം ഭൂമി പ്രശ്‌നം; ഐകദാര്‍ഢ്യവുമായി 27ന് എറണാകുളത്ത് സമ്മേളനം

മുനമ്പം ഭൂമി പ്രശ്‌നം; ഐകദാര്‍ഢ്യവുമായി 27ന് എറണാകുളത്ത് സമ്മേളനം
കൊച്ചി: മുനമ്പം -കടപ്പുറം (ചെറായി) മേഖലയില്‍ വഖഫ് ഭൂമി എന്ന പേരില്‍ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സമ്മേളനം നടക്കും.
കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍  കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ സമ്മേളനത്തില്‍ രാഷ്ട്രീയ സാമുദായിക പ്രതിനിധികള്‍ പങ്കെടുക്കും.
എറണാകുളം ജില്ലയില്‍ കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന   പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം – കടപ്പുറം മേഖലയില്‍ 1989 മുതല്‍ ഫാറൂക്ക് കോളേജ് അധികൃതരില്‍ നിന്നും വിലയ്ക്കുവാങ്ങി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങളില്‍ ഉള്‍പ്പെട്ടതും ക്രൈസ്തവരും ഹൈന്ദവരും ഉള്‍പ്പെട്ട 600 ല്‍പരം കുടുംബങ്ങള്‍ വസിക്കുന്നതുമായ ഭൂമി വഖഫ് ബോര്‍ഡ് ആസ്തി രേഖകളില്‍ ഉള്‍പ്പെടുത്തിയതിനാലും കേസുകള്‍ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണ്‍ എടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മ്മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും മുടങ്ങിക്കിടക്കുന്നു.
വഖഫ് ഭൂമി അല്ലാത്തതിന്റെ പേരിലും, ഇത്രയും ആളുകളുടെ മനുഷ്യാവകാശ വിഷയമായതുകൊണ്ടും വഖഫ് ബോര്‍ഡ് അധികാരികളോട് ഈ വിഷയത്തില്‍ വഖഫ് സംരക്ഷണ സമിതി എന്ന പേരില്‍ ചിലര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയെ തുടര്‍ന്നുള്ള ക്‌ളെയിമില്‍ നിന്ന് പിന്മാറണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ദുരിതത്തില്‍ ആയിരിക്കുന്ന ഭൂവുടമകള്‍ക്ക് ഐക ദാര്‍ഢ്യവുമായി സമ്മേളനം സംഘടിപ്പിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?