Follow Us On

26

December

2024

Thursday

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ നേതൃത്വം ചെറായി മുനമ്പത്ത് എത്തി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ നേതൃത്വം ചെറായി മുനമ്പത്ത് എത്തി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു

കൊച്ചി: അറുനൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്ത് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ മുനമ്പത്ത് എത്തി മത്സ്യ തൊഴിലാളികളായ പ്രദേശവാസികളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.

മുനമ്പത്തെ പ്രദേശവാസികള്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളോട് തെളിവുകള്‍ സഹിതം തങ്ങളുടെ വാദങ്ങള്‍ വിശദീകരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

വഖഫ് ബോര്‍ഡ് അന്യായമായി അവകാശവാദം ഉന്നയിക്കുന്ന പ്രദേശം ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അതിനായി പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നും ഗ്ലോബല്‍ നേതൃത്വം ഉറപ്പുനല്‍കി.

വഖഫ് നിയമത്തിലെ കിരാത വകുപ്പുകളാണ് ഇതിലേക്ക് വഴി തെളിച്ചത്. ഇതിന് മാറ്റം വരണം. അതിനായുള്ള നിയമഭേദഗതികള്‍ വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചില രാഷ്ട്രീയ നേതാക്കന്മാരുടെ നിലപാടുകള്‍ സംശയാസ്പദമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?