Follow Us On

29

June

2025

Sunday

ശ്രേയസ് സ്ഥാപക ദിനം ആഘോഷിച്ചു

ശ്രേയസ് സ്ഥാപക ദിനം ആഘോഷിച്ചു
സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് സ്ഥാപക ദിനാഘാഷവും 45-മത് ജനറല്‍ ബോഡി യോഗവും നടത്തി. രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാളും ശ്രേയസ് പ്രസിഡന്റുമായ മോണ്‍.സെബാസ്റ്റ്യന്‍ കീപ്പളളി കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സ്ഥാപക ദിനാഘോഷത്തിനു അദ്ദേഹം പതാക ഉയര്‍ത്തി.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍. ജേക്കബ് ഓലിക്കല്‍, ലോക്കല്‍ മാനേജര്‍ ഫാ. മാത്യു അറമ്പന്‍കുടിയില്‍ കോര്‍ എപ്പിസ്‌കോപ്പ, മേഖലാ ഡയറക്ടര്‍മാരായ ഫാ. മാത്യു മുണ്ടക്കുടിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജോണ്‍ കയത്തിങ്കല്‍, ഫാ.തോമസ് കല്ലൂര്‍, ഫാ. തോമസ് മണ്ണിത്തോട്ടം, ഫാ. റോയ് വലിയപറമ്പില്‍, ഫാ.വര്‍ഗീസ് പ്ലാച്ചിറ, ഗവേണിംഗ് ബോഡി അംഗം പി. ശശികുമാര്‍, താര ഫിലിപ്പ്, വത്സ ചാക്കോ, പ്രമീള വിജയന്‍, കെ.ഒ. ഷന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?