Follow Us On

28

December

2024

Saturday

മുനമ്പത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: മോണ്‍. റോക്കി റോബി കളത്തില്‍

മുനമ്പത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: മോണ്‍. റോക്കി റോബി കളത്തില്‍
കൊച്ചി: കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന കടപ്പുറം വേളാങ്കണ്ണി മാത പള്ളിയുമായി ബന്ധപ്പെട്ട്  പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം-കടപ്പുറം മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പംകാരുടേത് നീതിക്കു വേണ്ടിയുള്ള രോദനമാണ്. തങ്ങള്‍ വില കൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്‍ഡി ന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്കു നേരിടേണ്ടി വന്നിരിക്കുന്നത്. 600 ല്‍പരം കുടുംബങ്ങള്‍ വസിക്കുന്നതുമായ ഭൂമി വഖഫ് ബോര്‍ഡ് ആസ്തി രേഖകളില്‍ ഉള്‍പ്പെടുത്തിയതിനാലും കേസുകള്‍ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണ്‍ എടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മ്മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും മുടങ്ങിക്കിടക്കുന്നു. വലിയ പലിശക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍; മോണ്‍. റോക്കി റോബി കൂട്ടിച്ചേര്‍ത്തു.
തെറ്റിദ്ധാരണ പരത്തി മതസ്പര്‍ദ്ദ വളര്‍ത്തുന്ന വരെ തിരിച്ചറിയണമെന്നും ശാശ്വത പരിഹാരമാകുന്നതുവരെ മുനമ്പം നിവാസികള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ആമുഖ പ്രഭാഷണം നടത്തി.
കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. ഷൈജു പര്യാത്തുശേരി, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ധീവരസഭ സംസ്ഥാന  സെക്രട്ടറി കെ.കെ തമ്പി, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, കെസിവൈഎം ലാറ്റിന്‍  പ്രസിഡന്റ് കാസി പൂപ്പന, കെഎല്‍സിഎ കോട്ടപ്പുറം രൂപതാ പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍, എസ്എന്‍ഡിപി വൈപ്പിന്‍ യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍, കേരള വേട്ടുവ സമാജം സംസ്ഥാന പ്രസിഡന്റ് കെ.എം വിശ്വനാഥന്‍, കുടുംബി സേവാ സംഘം വൈപ്പിന്‍ മേഖല സെക്രട്ടറി സുധീര്‍, ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ സെബാസ്റ്റിന്‍, വേളാങ്കണ്ണി ഇടവക വികാരി ഫാ. ആന്റണി, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോസഫ് ബെന്നി, ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്, അഡ്വ. അഞ്ചലി സൈറസ്, മേരി മെറ്റില്‍ഡ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?