Follow Us On

22

November

2024

Friday

കത്തോലിക്കാസഭാ മെത്രാന്‍ സിനഡിനായി പിതാക്കന്മാര്‍ വത്തിക്കാനിലേക്ക്

കത്തോലിക്കാസഭാ  മെത്രാന്‍ സിനഡിനായി പിതാക്കന്മാര്‍ വത്തിക്കാനിലേക്ക്

കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മെത്രാന്‍ സിനഡില്‍ പങ്കെടുക്കാനായി സീറോമലബാര്‍ സഭാപിതാക്കന്മാര്‍ വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാന്‍ സിനഡിന്റെ ജനറല്‍ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 27 വരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ വത്തിക്കാനില്‍ നടക്കുക. ‘സിനഡാലിറ്റി’ എന്ന വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്നിരുന്നു.

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, നോമിനേറ്റഡ് അംഗമായി മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്, സീറോമലബാര്‍ മെത്രാന്‍സിനഡു തിരഞ്ഞെടുത്ത പ്രതിനിധികളായി ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പിതാവ് എന്നിവരാണ് സീറോമലബാര്‍സഭയില്‍നിന്ന് വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?