Follow Us On

29

June

2025

Sunday

കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ്  പുത്തന്‍വീട്ടില്‍ ഫ്രാന്‍സിസ് പാപ്പയുമായി  കൂടിക്കാഴ്ച നടത്തി

കോട്ടപ്പുറം : കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെത്രാനായതിനുശേഷം ആദ്യമായാണ് ബിഷപ്പ് അംബ്രോസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കുന്നത്. കോട്ടപ്പുറം രൂപയുടെ ഉപഹാരം ബിഷപ്പ് പാപ്പക്ക് സമര്‍പ്പിച്ചു. ഫ്രാന്‍സിസ് പാപ്പ കോട്ടപ്പുറം രൂപയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും രൂപതാ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിക്കുകയും ചെയ്തു.

രൂപതാംഗങ്ങള്‍ക്ക് പാപ്പ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. നവാഭിഷിക്തരായ മെത്രാനാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ബിഷപ്പ് ഡോ. അംബ്രോസ് വത്തിക്കാനിലെത്തിയത്. രൂപതയില്‍ നിന്ന് യൂറോപ്പില്‍ സേവനം ചെയ്യുന്ന വൈദീകരെയും സന്യസ്തരെയും രൂപതയില്‍ നിന്ന് അവിടെ ജോലി ചെയ്യുന്ന അല്മായരെയും രൂപതയില്‍ സേവനം ചെയ്യുന്ന സന്യസ്തരുടെ മാതൃഭവനങ്ങളും സന്ദര്‍ശിച്ച് ഒക്ടോബര്‍ അവസാനം ബിഷപ്പ് അംബ്രോസ് തിരിച്ചെത്തും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?