Follow Us On

22

November

2024

Friday

ദളിത് ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരം

ദളിത് ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരം
കാഞ്ഞിരപ്പള്ളി: ദളിത് ക്രൈസ്തവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് അഡ്വ.  മോന്‍സ് ജോസഫ് എംഎല്‍എ. വിജയപുരം രൂപതാ ഡിസിഎംഎസ് മുണ്ടക്കയം മേഖലയുടെ നേതൃത്വത്തില്‍ നടത്തിയ നീതിഞായര്‍ ആചരണവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വിഷയം വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്നും പരിഹാരം കാണുന്നത് വരെ കൂടെ ഉണ്ടാകുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. മേഖല പ്രസിഡന്റ് സണ്ണി ജോണ്‍ പാമ്പാടിയില്‍ അധ്യക്ഷത വഹിച്ചു. ചരിത്രകാരനും ഗവേഷകനുമായ ഡോ. വിനില്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. ഫെറോന വികാരി ഫാ. ടോം ജോസ് നീതിഞായര്‍ സന്ദേശം നല്‍കി. ഡിസിഎംഎസ് വിജയപുരം രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി.
മേഖല ഡയറക്ടര്‍ ഫാ. തോമസ് തൈപ്പറമ്പില്‍, യൂണിറ്റ് ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, സംസ്ഥാന സെക്രട്ടറി ബിജി സാലസ്, സംസ്ഥാന ഓര്‍ഗനൈസര്‍ ത്രേസ്യാമ്മ മത്തായി, രൂപതാ പ്രസിഡന്റ് ജോയി ജോര്‍ജ്, സെക്രട്ടറി ടോമി പൂവത്തോലില്‍, ഗ്രാമപഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, മേഖല സെക്രട്ടറി കെ.ആര്‍ സാബു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷിബു ജോസഫ്, ബെന്നി പാമ്പാടിയില്‍, അമല അന്ന ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?