Follow Us On

22

January

2025

Wednesday

മോണ്‍. ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാള്‍; വൈദികനില്‍നിന്ന് നേരിട്ട് കര്‍ദിനാളാകുന്ന ആദ്യ ഇന്ത്യാക്കാരന്‍

മോണ്‍. ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാള്‍; വൈദികനില്‍നിന്ന് നേരിട്ട് കര്‍ദിനാളാകുന്ന ആദ്യ ഇന്ത്യാക്കാരന്‍
വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി അതിരൂപതാംഗവും മാര്‍പാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിനെ (51) ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ സ്ഥാനത്തേക്കു ഉയര്‍ത്തി. ഒരു ഇന്ത്യന്‍ വൈദികനെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ആദ്യമായിട്ടാണ്.
2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിന് 2020-ല്‍ പ്രെലേറ്റ് പദവി നല്‍കിയിരുന്നു. അല്‍ജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോയുടെ സെക്രട്ടറിയായിരുന്നു. 2020-ലാണ് വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തില്‍ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.
ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയിലെ ജേക്കബ്-ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തമകനായി 1973 ഓഗസ്റ്റ് 11-നാണ് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട് ജനിച്ചത്.   കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സാന്താക്രോച്ചേ എന്നിവിടങ്ങളിലായിരുന്നു വൈദികപഠനം. എസ്ബി കോളജില്‍നിന്ന് ബിഎസ്‌സി ബിരുദം നേടി. റോമില്‍നിന്ന് കാനന്‍ നിയമത്തില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
2004 ജൂലൈ 24 ന് മാര്‍ ജോസഫ് പൗവത്തിലില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. പാറേല്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്.
നിലവില്‍ കേരളത്തില്‍നിന്നു രണ്ടു കര്‍ദിനാള്‍മാരുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും (സീറോമലബാര്‍ സഭ), മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍ ക്ലീമിസ് കാതോലിക്ക ബാവയും (സീറോ മലങ്കര).
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?