കല്‍പ്പറ്റ: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും കോഴിക്കോട് രൂപത അധ്യക്ഷനുമായ ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍. പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഹാളില്‍ കെആര്‍എല്‍സിസി ഇടവകതല ജനജാഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കു കയായിരുന്നു അദ്ദേഹം.
അധികാരത്തില്‍ പങ്കാളിത്തവും വികസനത്തില്‍ സമനീതിയും നിഷേധിക്കപ്പെടുന്ന ജനസമൂഹമാണ് ലത്തീന്‍ കത്തോ ലിക്കരെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ മുനമ്പത്ത് 610 കുടുംബങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമിയിലെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട ണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
റവ.ഡോ.അലോഷ്യസ് കുളങ്ങര അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സംസ്ഥാന ഭാരവാഹികളായ ബിജു ജോസി, മെറ്റില്‍ഡ മൈക്കിള്‍, കോഴിക്കോട് രൂപത ജനറല്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ എജെ, അല്മായ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. വില്യം രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന, പ്രാദേശിക തലങ്ങളില്‍ ലത്തീന്‍ കത്തോലിക്കാ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് സമ്മേളനങ്ങളുടെ ലക്ഷ്യം. ‘സമനീതിയും അവകാശ സംരക്ഷണവും’ എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഇടവകതല ജനജാഗര സമ്മേള നങ്ങള്‍ നടത്തുന്നത്.
കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 12 ലത്തീന്‍ രൂപതകളിലെ ആയിരത്തോളം ഇടവകകളില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ജനജാഗര സമ്മേളനങ്ങള്‍.
Leave a Comment
Your email address will not be published. Required fields are marked with *