Follow Us On

04

November

2024

Monday

ഗോവയിലെ മുന്‍ ആര്‍എസ്എസ് മേധാവിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ

ഗോവയിലെ മുന്‍ ആര്‍എസ്എസ് മേധാവിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ
കൊച്ചി: ഭാരതത്തില്‍ ക്രൈസ്തവ സഭയുടെ ശാ ക്തികരണത്തിന് അക്ഷീണം പ്രവര്‍ത്തിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഗോവയില്‍ ഉള്ള തിരുശേഷിപ്പ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഗോവയിലെ മുന്‍ ആര്‍എസ്എസ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയില്‍ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) ശക്തമായ പ്രതിഷേധം രേഖപെടുത്തി.
ആര്‍എസ്എസ് മേധാവി പ്രസ്താവന പിന്‍വലിച്ചു ഭാരതത്തിലെ ക്രൈസ്തവരോട്  മാപ്പ് പറയണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ഭരണഘടനയുള്ള ഇന്ത്യപോലൊരു രാജ്യത്ത് ഇപ്രകാരം മത വിദ്വേഷം ഉണ്ടാകുന്ന പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോ സിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
രാജ്യത്ത് ന്യുനപക്ഷ സമുദായമായ ക്രൈസ്തവവരുടെ നേരെ നിരന്തരം നടക്കുന്ന വിദ്വേഷ പ്രസ്താവനകളില്‍ കെഎല്‍സിഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ മതേതരത്വത്തിന് ഭംഗം വരുന്ന ഒരു നടപടിയും ക്രൈസ്തവരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അത്തരം പ്രകോപനങ്ങളില്‍ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവരെന്നും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?