മാഹി: മാഹി സെന്റ് തെരേസ ബസിലിക്കാ ദൈവാലയത്തില്‍ പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ പുലര്‍ച്ചെ രണ്ടുമുതല്‍ രാവിലെ ഏഴുവരെ ശയനപ്രദക്ഷിണം നടന്നു. സ്ത്രീകളടക്കം അനേകായിരം വിശ്വാസികള്‍ ശയനപ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഇന്നലെ ദണ്ഡവിമോചന ദിനമായിരുന്നു.
കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. കണ്ണൂര്‍ രൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡെന്നീസ് കുറുപ്പശേരി, കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജെന്‍സെന്‍ പുത്തന്‍വീട്ടില്‍, ഫൊറോന വികാരി റവ. ഡോ. ജെറോം ചിങ്ങംത്തറ, ഫാ. ജോസ് പുളിക്കത്തറ, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. മാത്യു എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് നൊവേന, വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായിരുന്നു.
വൈകുന്നേരം അഞ്ചിന് നടന്ന സ്‌നേഹസംഗമം മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് വിശിഷ്ടാതിഥിയായിരുന്നു.
മോണ്‍. ജെന്‍സെന്‍ പുത്തന്‍വീട്ടില്‍, ഷിബു കല്ലാമല, മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണന്‍, എം.കെ. സെയ്തു, തോട്ടത്തില്‍ ശശിധരന്‍, സിസ്റ്റര്‍ വിജയ, സിസ്റ്റര്‍ മേരി മഗ്‌ഡെലെന്‍, പ്രഫ. ഡോ. ആന്റണി ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
മയ്യഴിയുടെ സ്വന്തം എഴുത്തുകാരന്‍ എം. മുകുന്ദന്‍ മയ്യഴിയെയും മാഹിയമ്മയെയുംകുറിച്ച് പ്രഭാഷണം നടത്തി. മാഹിയിലെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും മാഹി അഡ്മിനിസ്‌ട്രേറ്റീവിലെ വിവിധ വകുപ്പ് മേധാവികളും മറ്റു വിശിഷ്ടാതിഥികളും പരിപാടിയില്‍ പങ്കെടുത്തു.
ഇന്നു (ഒക്‌ടോബര്‍ 16) വൈകുന്നേരം 5.30-ന് ജപമാല, ആറിന് ഫാ. ഡിലു റാഫേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് നൊവേന, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും.
Leave a Comment
Your email address will not be published. Required fields are marked with *