Follow Us On

28

June

2025

Saturday

സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കിയില്‍

സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കിയില്‍
ഇടുക്കി: സീറോമലബാര്‍ സഭയുടെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം)  സംസ്ഥാനതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും നവംബര്‍ മൂന്നിന് ഇടുക്കി രൂപതയിലെ കാല്‍വരി മൗണ്ടില്‍ നടക്കും. രൂപതാ പ്രസിഡന്റുമാരുടെ സംയുക്ത യോഗ ത്തില്‍ വച്ചാണ് ഇടുക്കി രൂപത ആതിഥേയത്വം ഏറ്റെടുത്തത്.
സമ്മേളന നഗരിയിലേക്ക് കൊടിമര യാത്രയായി കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നും, ഛായാചിത്ര പ്രയാണമായി കോട്ടയം അതിരൂപതയില്‍നിന്നും, പതാക വഹിച്ചുകൊണ്ട് കോതമംഗലം രൂപതയില്‍നിന്നും തുടങ്ങുന്ന യാത്രകള്‍ എത്തിച്ചേരുന്നതോടെ ഇടുക്കിയില്‍ പതാക ഉയര്‍ത്തി പ്രവര്‍ത്തനവര്‍ഷത്തിന് തുടക്കം കുറിക്കും.
മെത്രാന്മാര്‍, ജനപ്രതിനിധികള്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, എസ്എംവൈഎമ്മിന്റെ സംസ്ഥാന- രൂപതാ- മേഖല- യൂണിറ്റുതല യുവജന നേതാക്കന്മാരും പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ് പുളിമൂട്ടില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?