Follow Us On

06

June

2025

Friday

കോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം; പൗരസ്ത്യ സഭാ കാര്യാലയത്തിന് അപേക്ഷ നല്‍കി

കോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം; പൗരസ്ത്യ സഭാ കാര്യാലയത്തിന് അപേക്ഷ നല്‍കി
വത്തിക്കാന്‍സിറ്റി: ലോകമെമ്പാടുമുള്ള ക്‌നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാധ്യക്ഷന് അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ലോകമെമ്പാടുമുള്ള ക്‌നാനായ കത്തോലിക്കരുടെ ഒപ്പുസമാഹരണം നടത്തി തയാറാക്കിയ അപേക്ഷ പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിക്കുന്നതിനായി പൗരസ്ത്യ സഭാ കാര്യാലയം പ്രീഫെക്റ്റ് കര്‍ദിനാള്‍ ക്ലൗഡിയോ ഗുജറോത്തിക്ക് സമര്‍പ്പിച്ചു.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, യൂറോപ്പിലെ അപ്പ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപത പിആര്‍ഒ അഡ്വ. അജി കോയിക്കല്‍, കെസിവൈഎല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, ഫാ. പ്രിന്‍സ് മുളകുമറ്റം, ഫാ. തോമസ് കൊച്ചുപുത്തന്‍പുരയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?