Follow Us On

30

October

2024

Wednesday

ഫ്രാന്‍സിസ് മാര്‍പാപ്പ ജൂബിലി വര്‍ഷത്തില്‍ റോമിലെ തടവറയില്‍ ‘വിശുദ്ധ വാതില്‍’ തുറക്കും

ഫ്രാന്‍സിസ് മാര്‍പാപ്പ ജൂബിലി വര്‍ഷത്തില്‍ റോമിലെ തടവറയില്‍ ‘വിശുദ്ധ വാതില്‍’ തുറക്കും

വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ സ്‌തേഫാനോസിന്റെ തിരുനാള്‍ദിനത്തില്‍ റോമിലെ റെബീബിയ തടവറയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കും. ലോകമെമ്പാടുമുള്ള തടവറകളില്‍  കഴിയുന്നവര്‍ക്ക് വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുവാന്‍ അവസരം നല്‍കുന്നതിന്റെ പ്രതീകമായാണ് റോമിലെ തടവറയില്‍ വിശുദ്ധ വാതില്‍ പാപ്പ തുറക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രോ പ്രീഫെക്ട് ആര്‍ച്ചുബിഷപ് റിനൊ ഫിസിചെല്ലാ പറഞ്ഞു.

ക്ലേശകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അനുഭവവേദ്യമാകുന്ന  പ്രത്യാശയുടെ അടയാളങ്ങളായി മാറുവാനാണ് ജൂബില വര്‍ഷത്തില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന പാപ്പയുടെ തിരുവെഴുത്ത് ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്  കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് നിയന്ത്രണങ്ങളുടെയും തടവിന്റെയും കാര്‍ക്കശ്യവും സ്‌നേഹരാഹിത്യവും  അനുഭവിക്കുകയും പലപ്പോഴും ബഹുമാനിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന തടവറക്കാരുടെ വേദനയെക്കുറിച്ച് പാപ്പ തിരുവെഴുത്തില്‍ വിശദീകരിക്കുന്നുണ്ട്.  ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ മാന്യത പുനഃസ്ഥാപിക്കുന്ന നടപടികള്‍ ജൂബിലി വര്‍ഷത്തില്‍ കൈക്കൊള്ളുവാന്‍ പാപ്പ ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകളോട് ആഹ്വാനം ചെയ്തിരുന്നു.

ദൈവത്തിന്റെ ക്ഷമയുടെ അടയാളമായി 2015 കാരുണ്യവര്‍ഷത്തില്‍ റോമിലെ തടവറയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വാതില്‍ തുറന്നിരുന്നു. എന്നാല്‍ സഭയുടെ ജൂബിലികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു തടവറയില്‍ വിശുദ്ധ വാതില്‍ തുറക്കുന്നുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?