Follow Us On

16

January

2025

Thursday

യുവജനങ്ങള്‍ ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടത്:  മാര്‍ ജോസഫ് പണ്ടാരശേരില്‍

യുവജനങ്ങള്‍ ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടത്:  മാര്‍ ജോസഫ് പണ്ടാരശേരില്‍
ഇടുക്കി: യുവജനങ്ങള്‍ ഇടുക്കിയില്‍ നിന്ന് ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടതെന്ന് സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. കാല്‍വരിമൗണ്ടില്‍ നടന്ന സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രവര്‍ത്തനവര്‍ഷവും യുവനസ്രാണി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കിയെക്കുറിച്ചുള്ള സമീപകാല വാര്‍ത്തകള്‍ ഇത് മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്ത സ്ഥലമാണ് എന്നാണ്. എന്നാല്‍ ഇടുക്കി സാധ്യതകളുടെ നാടാണ്. യുവജനങ്ങള്‍ നാട്ടില്‍നിന്ന് ഒളിച്ചോടരുത്. പഴയതലമുറ കാണിച്ചുതന്നതുപോലെ പ്രതിസന്ധികളോട് പോരാടി ജയിക്കാനുള്ള ധൈര്യം കാണിക്കണം. യുവജനങ്ങള്‍ സഭാ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രനിര്‍മിതിയിലും ഒരുപോലെ സഹകാരികള്‍ ആകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലയെ കുറിച്ച് പുറത്തുള്ള ആളുകളുടെ ആളുകളുടെ അഭിപ്രായം പ്രകൃതിയെ സ്‌നേഹിക്കുന്നില്ല എന്നതാണ്. ഇത് സത്യവിരുദ്ധമായ പ്രസ്താവനയാണ്. പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷി ക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇടുക്കിക്കാര്‍ക്കുഉള്ളത്. യുവജനങ്ങള്‍  കര്‍മ്മമണ്ഡലങ്ങളില്‍ ദിശാബോധത്തോടെ പ്രവര്‍ ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ജേക്കബ് ചക്കാത്തറ ആമുഖ പ്രഭാഷണവും നടത്തി.
കോട്ടയം, കാഞ്ഞിരപ്പള്ളി, കോതമംഗലം എന്നീ രൂപതക ളില്‍നിന്നും ആരംഭിച്ച ഛായാചിത്രം, കൊടിമരം, പതാക എണീ പ്രയാണങ്ങള്‍ കാല്‍വരിമൗണ്ടില്‍ എത്തിച്ചേര്‍ന്നതോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. നസ്രാണിസമൂഹത്തിന്റെ പൗരാണിക കലാരൂപങ്ങളെ അവതരിപ്പിക്കുന്ന ദൃശ്യവിരുന്നും വേദിയില്‍ അരങ്ങേറി.
കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നടുപ്പടവില്‍, രൂപതാ പ്രസിഡന്റ് ജെറിന്‍ ജെ. പട്ടാംകുളം, സിസ്റ്റര്‍ ലിന്റാ എസ്എബിഎസ്, സാം സണ്ണി, അമല ആന്റണി, ആല്‍ബി ബെന്നി, അനിറ്റ സണ്ണി, ബിന്റോ ജോസഫ്, സോണി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?