തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 17 ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് പുനഃ പരിശോധിക്കണമെന്ന് കേരള സ്റ്റുഡൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പ്രാർത്ഥനയും മതബോധന ക്ലാസും ഉള്ള ദിവസമായ ഞായറാഴ്ച മത്സരം സംഘടിപ്പിക്കുന്നത് കുട്ടികൾക്ക് പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താല്പര്യത്തെ മാനിച്ചുകൊണ്ട് ഞായറാഴ്ച ശാസ്ത്രോത്സവം സംഘടിപ്പിക്കുവാനുള്ള നീക്കത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *