Follow Us On

13

June

2025

Friday

മുനമ്പം റിലേനിരാഹാര സമരത്തിന് പിന്തുണ വര്‍ധിക്കുന്നു

മുനമ്പം റിലേനിരാഹാര  സമരത്തിന് പിന്തുണ വര്‍ധിക്കുന്നു

മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിമൂന്നാം ദിനത്തില്‍ കോട്ടപ്പുറം രൂപത കുരിശിങ്കല്‍ ലൂര്‍ദ്മാതാ ദേവാലയ  വികാരി ഫാ. ബിജു തേങ്ങാപുരയ്ക്കലും ഇടവക അംഗങ്ങളും, ഗാന്ധി പീസ് ഫൗണ്ടേഷന്‍  അംഗങ്ങളും, മുനമ്പം – കടപ്പുറംഇടവകയില്‍ നിന്നുമുള്ള അംഗങ്ങളും നിരാഹാരമിരുന്നു.

കൊല്ലം  ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി, കേന്ദ്ര തൊഴില്‍ സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ, കെ ആര്‍ എല്‍ സി സി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെസിബിസി പ്രൊലൈഫ് ഡയറക്ടര്‍ റവ.ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍ ഡോ.ബൈജു ജൂലിയന്‍,  കൊല്ലം രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ജോളി അബ്രഹാം,മിനിസ്റ്ററി കോര്‍ഡിനേറ്റര്‍  ഫാ. ജോസ് സെബാസ്റ്റ്യന്‍, നീണ്ടകര ഫൊറോന വികാരി റവ.ഡോ.റോള്‍ഡന്‍ ജേക്കബ്, ലെയ്റ്റി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍, കൊല്ലം കൊട്ടിയം ഫെറോന വികാരി ഫാ. അമല്‍ രാജ്,കെആര്‍എല്‍സിസി മെമ്പര്‍ അനില്‍ ജോണ്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ജോസ് വിമല്‍രാജ്,ആകാശപറവകള്‍  സ്പിരിച്ല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് കടമ്പക്കാട്ട്, തീരദേശ മാനവ ശക്തി വിഭവ വികസന കേന്ദ്രം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പി, ആംആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സണ്‍ എന്നിവര്‍ ഐകദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ എത്തിച്ചേര്‍ന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?