മുനമ്പം: മുനമ്പം വിഷയത്തിന് കാരണമായ വഖഫ് ബോര്‍ഡിന്റെ നിയമനിര്‍മാണത്തില്‍ പരിഷ്‌കരണം നടത്തുന്നതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ചേര്‍ന്ന് സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാതെ പരിഹാരം കണ്ടെത്തണമെന്ന് ദീപിക മുന്‍ എംഡിയും പാലാ രൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വികാരിയും പ്രമുഖ പ്രഭാഷകനുമായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍.
വഖഫ് ബോര്‍ഡ് മാത്രമല്ല ഒരു മതനിയമവും ഇന്ത്യന്‍ ജുഡീഷ്യറിക്ക് മുകളില്‍ ആകാന്‍ പാടില്ല എന്ന് ഫാ. ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. പാലാ രൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപളളി ഫോറോനയുടെ കീഴില്‍ വരുന്ന ദൈവാലയങ്ങളുടെയും കടുത്തുരുത്തി മേഖല കത്തോലിക്ക കോണ്‍ഗ്രസിന്റെയും വിവിധസംഘടനകളുടെയും ആഭിമുഖ്യത്തില്‍ മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തി അസിസ്റ്റന്റ് വികാരി ഫാ. മാത്യു തൈയ്യില്‍ കടുത്തുരുത്തി മേഖല കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് ജെയിംസ് കോട്ടായില്‍, സെക്രട്ടറി ജോര്‍ജ് മങ്കുഴിക്കരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റിലേ നിരാഹാര സമരത്തിന്റെ മുപ്പത്തി നാലാം ദിനത്തില്‍ ഫാ. മാത്യു നിലമ്പൂര്‍ മാര്‍ത്തോമ, ഡേവിസ് സ്രാമ്പിക്കല്‍, ഉഷ ഡേവിസ്, ഡെസ്മി ഡെന്നി, എവ്ലിന്‍ ഡെന്നി, സിന്റ ആന്റണി, മേരി ആന്റണി, എന്നിവര്‍ നിരാഹരം ഇരുന്നു. കടുത്തുരുത്തി ഫൊറോന പ്രതിനിധികള്‍ക്ക് പുറമെ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, രൂപത ആലോചന സമിതി അംഗങ്ങള്‍, കെസിഎംഎസ്/ സിആര്‍ഐ ഡയറക്ടര്‍ ഫാ. റോയ് കണ്ണച്ചിറ, സിസ്റ്റര്‍ ആര്‍ദ്ര, വരാപ്പുഴ അതിരൂപത കെസിബിസി വിദ്യഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും, സംസ്ഥാന ടീച്ചേര്‍സ് ഗില്‍ഡ് ഡയറക്ടറുമായ ഫാ. ആന്റണി അറക്കല്‍ കോട്ടപ്പുറം രൂപത ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. സിബിന്‍ ഫ്രാന്‍സിസ്, കേരള കാത്തലിക്ക് ടീച്ചേര്‍സ് ഗില്‍ഡ് പ്രസിഡന്റ് ജോം മാത്യു, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജീന്‍ സെബാസ്റ്റ്യന്‍, മറ്റു ഭാരവാഹികള്‍, കോട്ടപ്പുറം രൂപതാ വിന്‍സന്റിപോള്‍ പ്രസിഡന്റ് ബ്രദര്‍ ആല്‍ബി കെ എല്‍, വൈസ് പ്രസിഡന്റ് സി ജെ തോമസ്, വൈപ്പിന്‍ പെന്തക്കോസ്ത ഐക്യസംഘടന പ്രസിഡന്റ് പാസ്റ്റര്‍ ഷാജി വിരുപ്പില്‍, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ എഡിസണ്‍, സെക്രട്ടറി സാമുവല്‍ പി ചാക്കോ, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റര്‍ ഒ തങ്കച്ചന്‍, വൈപ്പിന്‍ ഫ്രാഗ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ സാബു, സെക്രട്ടറി അനില്‍ പ്ലാവിന്‍സ് വൈസ് പ്രസിഡന്റ് ചന്ദ്രശേഖര്‍,സംഘടനാ അംഗങ്ങള്‍, പാലാ രൂപതാ കുന്നോന്നി സെന്റ്. ജോസഫ് ഇടവക വികാരി ഫാ. മാത്യു പീടികയില്‍, കുന്നോന്നി പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സന്തോഷ് പീടികയില്‍, പിതൃവാദി, മാതൃവേദി, എസ്എംവൈഎം കുടുംബ കൂട്ടായ്മ അംഗങ്ങള്‍, സിപിഐ സംസ്ഥാന മെമ്പര്‍ കമല സദാനന്തന്‍, മറ്റ് അംഗങ്ങള്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയന്‍, എസ്എന്‍ഡിപി സംരക്ഷണ സമിതി ചെയര്‍മാന്‍ പി എസ് രാജീവ് എന്നിവര്‍ സമരപന്തലിലെത്തി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *