Follow Us On

23

February

2025

Sunday

ഹമാസ് മോചിപ്പിച്ചവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി

ഹമാസ് മോചിപ്പിച്ചവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ഭീകരസംഘടനയായ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിതരായ ഒരുസംഘമാളുകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഇനിയും ഹമാസിന്റെ പിടില്‍ തുടരുന്നവരുടെ ബന്ധുക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ 240 പേരുടെ കുടുംബങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘം പാപ്പയെ സന്ദര്‍ശിച്ചത്. ഇനിയും ഹമാസിന്റെ പിടിയിലുള്ളവരുടെ ഫോട്ടോകളുമായി സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന ഫോട്ടോകള്‍ പാപ്പ ആശിര്‍വദിച്ചു.

കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്നും  ബന്ധികളോടും ബന്ധികളുടെ മോചനത്തിനുമുള്ള പാപ്പയുടെ താല്‍പ്പര്യമാണ് ഇത് പ്രകടമാക്കുന്നതെന്നും ഇസ്രായേല്‍ എംബസി പ്രതികരിച്ചു. ബന്ധികളെ മോചിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ട മാര്‍പാപ്പ ഇത് മൂന്നാം തവണയാണ് ബന്ധികളാക്കപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?