Follow Us On

09

December

2024

Monday

സമാധാന സ്ഥാപനത്തിനു യുവാക്കളുടെ പങ്ക് അനിവാര്യം: പാപ്പാ

സമാധാന സ്ഥാപനത്തിനു യുവാക്കളുടെ പങ്ക്  അനിവാര്യം: പാപ്പാ

വത്തിക്കാന്‍ സിറ്റി: സമാധാന സംസ്ഥാപനത്തിനു യുവാക്കളുടെ പങ്ക് അനിവാര്യംമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. ആഗോള സമാധാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍, യുവജനങ്ങളുടെ പ്രതിനിധിസംഘം വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പായുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു പാപ്പ. വിശുദ്ധ നാട്ടിലെ സമാധാനത്തിനുവേണ്ടി സംഘം നടത്തുന്ന അക്ഷീണ പ്രയത്‌നങ്ങളെ അഭിനന്ദിക്കുകയും, അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു.

സംഘത്തില്‍ വിവിധ മതങ്ങളില്‍ നിന്നും, പശ്ചാത്തലങ്ങളില്‍ നിന്നും ഉള്ളവര്‍ ഉള്‍പെടുന്നുവെന്നതില്‍ തനിക്കുള്ള അതിയായ സന്തോഷം ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. തുടര്‍ന്ന് സമാധാന പ്രക്രിയയില്‍ യുവാക്കളുടെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ പറഞ്ഞു. യുവാക്കളില്‍ വിളങ്ങുന്ന ആദര്‍ശവാദവും, ഉത്സാഹവും, പ്രതീക്ഷയും മെച്ചപ്പെട്ട ഒരു ലോകം യാഥാര്‍ത്യവത്ക്കരിക്കുവാന്‍ ഏറെ ഉപകാരപ്രദമാകുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മുന്‍കാല മുന്‍വിധികളും, മുറിവുകളും മറന്നുകൊണ്ട്, ക്ഷമയുടെ പാതയില്‍ മുന്നേറുവാന്‍ യുവാക്കളുടെ സര്‍ഗാത്മകശക്തിയും പാപ്പാ അടിവരയിട്ടു പറഞ്ഞു. എന്നാല്‍ ചില പ്രത്യയ ശാസ്ത്രങ്ങളില്‍ അടിപ്പെട്ടു പോകുന്ന യുവത്വം, ഏറെ മോശമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് സമാധാനശ്രമങ്ങളില്‍ സംഭാഷണത്തിന്റെയും, ചര്‍ച്ചകളുടെയും പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു. മറ്റുള്ളവരോട് കൂടുതല്‍ അടുക്കുന്നതിനും, സ്വയം പ്രകടിപ്പിക്കുന്നതിനും, പരസ്പരം ശ്രദ്ധിക്കുന്നതിനും, മറ്റുള്ളവരെ വീക്ഷിക്കുന്നതിനും, അറിയുന്നതിനും, മനസിലാക്കുന്നതിനും, അവശ്യം വേണ്ടത് സംഭാഷണം ആണെന്ന് പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. സംഭാഷണത്തിന്റെ പാത വിപുലമാക്കുന്നതിനു യുവാക്കള്‍ക്കുള്ള പ്രത്യേക സിദ്ധിയും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സമാധാനശ്രമങ്ങളില്‍ പ്രതീക്ഷ കൈവിടാതെ മുന്‍പോട്ടു പോകണമെന്നും, യുദ്ധങ്ങളുടെ മൂര്‍ദ്ധന്യതയില്‍, നിരുത്സാഹപ്പെടേണ്ടതില്ലെന്നും പാപ്പാ പറഞ്ഞു. വിദ്വേഷം, ദാരിദ്ര്യം, പട്ടിണി, വിവേചനം, എന്നിങ്ങനെയുള്ള സമാധാനത്തിന്റെ സാധ്യതയെ ഭീഷണിപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളെയും നേരിടണമെന്നും പാപ്പാ പ്രത്യേകം സൂചിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?