Follow Us On

25

June

2025

Wednesday

മുനമ്പം റിലേ നിരാഹര സമരം 46-ാം ദിവസത്തിലേക്ക്

മുനമ്പം റിലേ നിരാഹര സമരം 46-ാം ദിവസത്തിലേക്ക്
മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 46-ാം ദിനത്തിലേക്ക് കടന്നു. 45-ാം ദിനത്തിലെ നിരാഹാര സമരം ബസേലിയോസ്  മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
മുനമ്പം ജനതയ്ക്കുവേണ്ടി നിരാഹാരം ഇരിക്കുക എന്നത്  ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ തന്റെ കടമ ആണെന്നും, ഇനിയും ഒരിക്കല്‍ക്കൂടി സമര മുഖത്തേക്ക് വരേണ്ടി വന്നാല്‍ തന്റെ മരണം വരെ മുനമ്പം ജനതയോടൊപ്പം താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശവാസികളായ 12 പേര്‍ ഇന്നലെ നിരാഹാരമനുഷ്ഠിച്ചു. നിരവധ ആളുകള്‍ ഐകദാര്‍ഢ്യവുമായി സമരപന്തലില്‍ എത്തിയിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?