Follow Us On

10

January

2025

Friday

മുനമ്പം; നീതി നിഷേധിക്കുവാന്‍ മുടന്തന്‍ ന്യായങ്ങള്‍ അവതരിപ്പിക്കരുതെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്

മുനമ്പം; നീതി നിഷേധിക്കുവാന്‍ മുടന്തന്‍ ന്യായങ്ങള്‍ അവതരിപ്പിക്കരുതെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: മുനമ്പത്തെ പ്രശ്‌നത്തില്‍ നീതി നിഷേധിക്കുവാന്‍ മുടന്തന്‍ ന്യായങ്ങള്‍ അവതരിപ്പിക്കരുതെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്. മുനമ്പത്ത് വിലകൊടുത്തു വാങ്ങിയ സ്ഥലത്തിന്റെ മേല്‍ വഖഫ് ബോര്‍ഡിന്റെ അടിസ്ഥാനരഹിത വാദം ഉപേക്ഷിക്കാന്‍ ശ്രമിക്കാതെയും അതിനുവേണ്ടി അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കാതെ വീണ്ടും അന്വേഷണ പ്രഹസനം നടത്തുന്നതില്‍ ന്യായീകരണം ഇല്ലെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് വ്യക്തമാക്കി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ്  അവകാശവാദം ഉപേക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതെ മറ്റൊരു കമ്മീഷനെ നിയമിച്ചത് നിയമബോധമുള്ളവരില്‍ ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടിക്കാട്ടി.
സമരപന്തലില്‍വന്ന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഭരണമുന്നണിയിലെ വിവിധ പാര്‍ട്ടികള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?